ആട്ടിടയന്മാർക്ക്​ ആശ്വാസത്തി​െൻറ  ആതുരസ്​പർശം

  • രോഗികളെ തേടി മരുഭൂമിയിൽ എത്തി ഇത്തരം ആരോഗ്യ സേവനം ആദ്യം

09:24 AM
02/12/2019
വെൽഫെയർ കേരള കുവൈത്ത്​ മരുഭൂമിയിൽ ഒറ്റപ്പെട്ട്​ കഴിയുന്ന തൊഴിലാളികൾക്കായി നടത്തിയ മെഡിക്കൽ ക്യാമ്പ്​ അൽ റഹ്‌മ ചാരിറ്റബ്ൾ സൊസൈറ്റി സി.ഇ.ഒ അബ്​ദുറഹ്​മാൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

കുവൈത്ത്​ സിറ്റി: വെൽഫെയർ കേരള കുവൈത്ത്​ ആറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മരുഭൂമിയിൽ ഒറ്റപ്പെട്ട്​ കഴിയുന്ന ആട്ടിടയന്മാ​ർക്ക്​ ആരോഗ്യസേവനങ്ങൾ എത്തിച്ചുനൽകി. കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയത്തി​​െൻറ അനുമതിയോടെ അൽ റഹ്‌മ ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ച്​ നടത്തിയ പ്രോജക്ട് മുഖേന നൂറോളം വരുന്ന മരുഭൂമിയിലെ നിർധനരായ തൊഴിലാളികൾക്ക് പരിശോധന നടത്തി ആവശ്യക്കാർക്ക്​ മരുന്നുനൽകിയത്​. ഡോക്ടർമാരെ കൂടി പങ്കെടുപ്പിച്ച്​ കുവൈത്തിൽ ആദ്യമായാണ് രോഗികളെ തേടി മരുഭൂമിയിൽ എത്തി ഇത്തരത്തിൽ ഒരു ആരോഗ്യ സേവനം ഒരു സംഘടനയുടെ കീഴിൽ നടക്കുന്നത്. പരന്നുകിടക്കുന്ന മരുഭൂമിയിൽ ഒറ്റപ്പെട്ട ആട്ടിടയൻമാർ പുറംലോകത്തുള്ളവരെ കാണുന്നത്​ തന്നെ അപൂർവമാണ്​​. ഇവരുടെ അടുത്തേക്ക്​ സന്നാഹങ്ങളുമായി അങ്ങോട്ടുചെന്നത്​ ആശ്വാസകരമായിരുന്നു. രാവിലെ 7.30 മുതൽ വൈകീട്ട് 1.30 വരെ നടന്ന ക്യാമ്പ് വെൽഫെയർ കേരള കുവൈത്ത്​ പ്രസിഡൻറ്​ റസീന മുഹ്‌യുദ്ദീൻ ഉദ്​ഘാടനം ചെയ്തു.

അൽ റഹ്‌മ ചാരിറ്റബ്ൾ സൊസൈറ്റി സി.ഇ.ഒ അബ്​ദുറഹ്​മാൻ ഫ്ലാഗ് ഓഫ് ചെയ്തു. സേവന വിഭാഗമായ ടീം വെൽഫെയറി​​​െൻറ നേതൃത്വത്തിലുള്ള മുപ്പതോളം വളൻറിയർമാരുടെ സംഘം അതിരാവിലെ ഫർവാനിയയിൽനിന്ന് പുറപ്പെട്ട് നൂറുകണക്കിന് കിലോമീറ്ററുകൾ താണ്ടി അബ്​ദലി മരുഭൂമിയിൽ നാലു ഗ്രൂപ്പുകളായി ചെന്ന്, മെഡിക്കൽ സേവനങ്ങൾ നടത്തി. ഡോക്ടർമാരായ അരുൺ, ഖുർഷിദ്‌ യാസിർ, ഫാരിസ് എന്നിവരും നിരവധി നഴ്സുമാരും പാരാമെഡിക്കൽ സ്​റ്റാഫും അടങ്ങിയ സംഘമാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. മെഡിക്കൽ ക്യാമ്പ് കൺവീനർ അഫ്താബ് ആലത്തി​​െൻറ നേതൃത്വത്തിൽ ടീം വെൽഫെയർ ക്യാപ്റ്റൻ റഷീദ് ഖാൻ, ജനറൽ സെക്രട്ടറി ഗിരീഷ് വയനാട്, വൈസ് പ്രസിഡൻറ്​ ഖലീലുറഹ്​മാൻ, വർക്കിങ്​ കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് അഷ്കർ, സഫ്​വാൻ ആലുവ, നാസർ ഇല്ലത്ത്, എം.എം. നൗഫൽ, ഇളയത് ഇടവ എന്നിവർ നേതൃത്വം നൽകി.

Loading...
COMMENTS