മ​ദ്യം വി​ള​മ്പി​യ 13 ശൈ​ത്യ​കാ​ല ത​മ്പു​ക​ൾ അ​ട​പ്പി​ച്ചു

21:10 PM
02/12/2019
ജ​ഹ്​​റ​യി​ൽ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ത​മ്പു​ക​ൾ അ​ധി​കൃ​ത​ർ പൊ​ളി​ച്ചു​നീ​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: മ​ദ്യം വി​ള​മ്പു​ക​യും സ്​​ത്രീ​ക​ളും പു​രു​ഷ​ന്മാ​രും ഇ​ട​ക​ല​ർ​ന്നു​ള്ള ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ക​യും ചെ​യ്​​ത 13 ശൈ​ത്യ​കാ​ല ത​മ്പു​ക​ൾ അ​ധി​കൃ​ത​ർ പൊ​ളി​ച്ചു​നീ​ക്കി. ജ​ഹ്‌​റ​യി​ലെ ശൈ​ത്യ​കാ​ല ത​മ്പു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്​ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

മ​ദ്യ​പാ​നം ന​ട​ത്തി​യ​തി​നും പൊ​തു​മ​ര്യാ​ദ​ക​ൾ​ക്ക്​ യോ​ചി​ക്കാ​ത്ത പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​തി​നു​മാ​ണ് ത​മ്പു​ക​ള്‍ പൊ​ളി​ച്ചു മാ​റ്റി​യ​തെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ജ​ഹ്‌​റ ഖ​ബ​ർ​സ്ഥാ​​​​െൻറ പി​ന്‍വ​ശ​ത്തു സ്ഥാ​പി​ച്ച ഒ​രു ത​മ്പും മു​ന്‍വ​ശ​ത്തു സ്ഥാ​പി​ച്ച ര​ണ്ടു ത​മ്പും അ​ധി​കൃ​ത​ര്‍ നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല, മു​ത്‌​ല​യി​ല്‍ അ​ഞ്ച് ത​മ്പും സു​ബ്ബി​യ്യ​യി​ല്‍നി​ന്നു നാ​ല് ത​മ്പും അ​ര്‍ഹി​യ​യി​ല്‍ ഒ​രു ത​മ്പു​മാ​ണ് പൊ​ളി​ച്ച​ത്.

Loading...
COMMENTS