Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right25 രാജ്യങ്ങൾക്ക്​...

25 രാജ്യങ്ങൾക്ക്​ കുവൈത്തിൽ റിക്രൂട്ട്​മെൻറ്​ വിലക്ക്​

text_fields
bookmark_border
25 രാജ്യങ്ങൾക്ക്​ കുവൈത്തിൽ റിക്രൂട്ട്​മെൻറ്​ വിലക്ക്​
cancel

കുവൈത്ത് സിറ്റി: 25 രാജ്യങ്ങളില്‍നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെ രാജ്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന്​ വിലക്കുള്ളതായി കുവൈത്ത്​ ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വിഭാഗം അറിയിച്ചു. ബുർകിനഫാസോ, ജിബൂതി, ഗിനി, ഗിനിബിസോ, ​െഎവറികോസ്​റ്റ്​, കെനിയ, മഡഗാസ്​കർ, നൈജീരിയ, ടോഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളാണ്​ പുതുതായി പട്ടികയിൽ ഇടംപിടിച്ചത്​. നേരത്തേ ബുറുണ്ടി, കാമറൂണ്‍, ഛാഡ്, കോംഗോ, ഗാംബിയ, ഘാന, മലാവി, നൈജര്‍, സെനഗല്‍, സൈറോ ലിയോണി, ടാന്‍സാനിയ, സിംബാബ്​വേ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള​ റിക്രൂട്ട്​മ​െൻറ്​ വിലക്കുണ്ട്​. ഇന്തോനേഷ്യ, ഭൂട്ടാൻ എന്നീ ഏഷ്യൻ രാജ്യങ്ങൾക്കും വി​ലക്കേർപ്പെടുത്തി.

അതേസമയം, എറിത്രിയ, ലൈബീരിയ എന്നിവയെ വിലക്കാന​ുള്ള രാജ്യങ്ങളുടെ പട്ടികയിൽനിന്ന്​ ഒഴിവാക്കി. തൊഴിലാളികൾ കുറ്റവാസന പ്രകടിപ്പിക്കുന്നത്​ അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ്​ വിവിധ രാജ്യങ്ങളിൽനിന്ന്​ റിക്രൂട്ട്​മ​െൻറ്​ തടഞ്ഞ്​ ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്​. അതേസമയം, ഫിലിപ്പീന്‍സില്‍നിന്നുള്ള തൊഴിലാളി റിക്രൂട്ട്‌മ​െൻറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനായി ഫിലിപ്പീന്‍സ് അംബാസഡറുമായും തൊഴില്‍ വകുപ്പുമായും കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയെന്ന്​ കുവൈത്ത് ഗാര്‍ഹിക തൊഴിലാളി യൂനിയന്‍ പ്രസിഡൻറ്​ ഖാലിദ് അല്‍ ദക്‌നാന്‍ വ്യക്തമാക്കി. പ്രശ്​ന പരിഹാരത്തിന്​ അനുകൂലമായ നിലപാടാണ് ഇരുരാജ്യങ്ങളും സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ജനുവരിയില്‍ കരാറുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനായി ഫിലിപ്പീൻസ്​ പ്രതിനിധി സംഘം കുവൈത്ത്​ സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story