മ​റു​നാ​ട​ൻ മ​ല​യാ​ളി​ക​ളു​ടെ ജീ​വി​തം  ഒപ്പിയെടുക്കാം, ഇതാ ഫോട്ടോ​ഗ്ര​ഫി മ​ത്സ​രം

  • എ​ൻ​ട്രി​ക​ൾ lksphotocontest@gmail.com ലേ​ക്ക് ഇ-​മെ​യി​ൽ ചെ​യ്യു​ക​യോ ഡ്രോ​പ്ബോ​ക്സ്, ഗൂ​ഗി​ൾ ഡ്രൈ​വ് വ​ഴി അ​യ​ക്കു​ക​യോ ആ​വാം

09:33 AM
28/11/2019

കു​വൈ​ത്ത്​ സി​റ്റി: ര​ണ്ടാം ലോ​ക കേ​ര​ള സ​ഭ​യോ​ട​നു​ബന്ധി​ച്ച് കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സി​​െൻറ​യും നോ​ർ​ക്ക​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം. കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള മ​ല​യാ​ളി​ക​ളു​ടെ ജീ​വി​തം ഒ​പ്പി​യെ​ടു​ക്കു​ന്ന​താ​വ​ണം ചി​ത്ര​ങ്ങ​ൾ. ജോ​ലി​സ്ഥ​ലം, പ​ട്ട​ണ​ങ്ങ​ൾ, ഗ്രാ​മ​ങ്ങ​ൾ, മ​ത​സ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ആ​ഘോ​ഷ​ങ്ങ​ൾ, പ​ണ​ക്കാ​ർ, മ​ധ്യ​വ​ർ​ഗം, സ​ന്തോ​ഷ​ങ്ങ​ൾ, പ​രീ​ക്ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി പ്ര​വാ​സി​ക​ളാ​യ മ​ല​യാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫോ​ട്ടോ​ക​ൾ അ​യ​ക്കാം. എ​ൻ​ട്രി​ക​ൾ lksphotocontest@gmail.com ലേ​ക്ക് ഇ-​മെ​യി​ൽ ചെ​യ്യു​ക​യോ ഡ്രോ​പ്ബോ​ക്സ്, ഗൂ​ഗി​ൾ ഡ്രൈ​വ് വ​ഴി അ​യ​ക്കു​ക​യോ ആ​വാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് +91 9061593969 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കു​ക.

അ​ല്ലെ​ങ്കി​ൽ lksphotocontest@gmail.com ലേ​ക്ക് ഇ-​മെ​യി​ൽ ചെ​യ്യു​ക. ഒ​ന്നാം സ​മ്മാ​നം 25000 രൂ​പ, ര​ണ്ടാം സ​മ്മാ​നം 20000 രൂ​പ, മൂ​ന്നാം സ​മ്മാ​നം 15000 രൂ​പ എ​ന്നി​ങ്ങ​നെ ന​ൽ​കും. അ​ഞ്ച്​ എം.​ബി മു​ത​ൽ പ​ത്ത്​ എം.​ബി വ​രെ 300 ഡി.​പി.​െ​എ, ജെ​പെ​ഗ്​ ഫോ​ർ​മാ​റ്റി​ലാ​ണ്​ അ​യ​ക്കേ​ണ്ട​ത്. ഒ​രാ​ൾ​ക്ക് മൂ​ന്നു ഫോ​ട്ടോ വ​രെ അ​യ​ക്കാം. എ​ഡി​റ്റ് ചെ​യ്യാ​ത്ത ഒ​റി​ജി​ന​ൽ ചി​ത്ര​ങ്ങ​ൾ മാ​ത്രം അ​യ​ക്ക​ണം. ഇ-​മെ​യി​ലി​ൽ അ​റ്റാ​ച്ച് ചെ​യ്ത എ​ൻ​ട്രി ഫോം ​പൂ​രി​പ്പി​ച്ച് സ്കാ​ൻ ചെ​യ്ത് ഫോ​ട്ടോ​ക​ളോ​ടൊ​പ്പം അ​യ​ച്ചു​ത​ര​ണം. ഫോം ​ഇ​ല്ലാ​തെ വ​രു​ന്ന എ​ൻ​ട്രി​ക​ൾ സ്വീ​ക​രി​ക്കി​ല്ല. ഡി​സം​ബ​ർ 15നോ ​അ​തി​നു മു​മ്പോ ല​ഭി​ക്ക​ണം. തി​ര​ഞ്ഞെ​ടു​ക്കു​ന്ന ഫോ​ട്ടോ​ക​ൾ ലോ​ക​കേ​ര​ള സ​ഭ​യു​മാ​യി അ​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന ഫോ​ട്ടോ എ​ക്‌​സി​ബി​ഷ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

Loading...
COMMENTS