പൊതുവിദ്യാലയങ്ങളിലെ വിദേശി വിദ്യാർഥികളെ നീക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പൊതു വിദ്യാലയങ്ങളിൽ അനധികൃതമായി പഠിക്കുന്ന മുഴുവൻ വ ിദേശി, ബിദൂനി വിദ്യാർഥികളെയും അടുത്ത അധ്യയന വർഷത്തിൽ നീക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇത്തരത്തിൽ 30,000 വിദ്യാർഥികൾ അനധികൃതമായി പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, വിദ്യാർഥികളുടെ രക്ഷിതാക്കൾക്കെതിരെ ശിക്ഷാനടപടിക്ക് ഉദ്ദേശ്യമില്ലെന്നും അടുത്ത അധ്യയനവർഷം കുട്ടികളെ മാറ്റാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്യുകയെന്നും മന്ത്രാലയം വ്യക്തമാക്കി. വിദ്യാഭ്യാസത്തിന് വൻതുകയാണ് മന്ത്രാലയം ചെലവഴിക്കുന്നത്. അർഹരായവർക്ക് ചെലവിടാൻ തയാറാണ്. എന്നാൽ, അനർഹർ ആനുകൂല്യം കൈപ്പറ്റുന്നത് അംഗീകരിക്കാനാവില്ല.
കുവൈത്തി വനിതകളുടെ വിദേശികളിൽ ജനിച്ച കുട്ടികൾ, അധ്യാപകരുടെ മക്കൾ, നയതന്ത്രജ്ഞരുടെ മക്കൾ തുടങ്ങിയവരും ഒഴിവാക്കപ്പെടുന്ന വിദേശവിദ്യാർഥികളിൽ ഉൾപ്പെടും. സ്കൂളുകളിൽ ഉൾക്കൊള്ളാവുന്ന പരിധി കവിഞ്ഞ സ്ഥിതിയുണ്ട്. അതേസമയം, വിദ്യാർഥികളുടെ ആധിക്യം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ സ്കൂളുകൾ സ്ഥാപിക്കുന്നതും നിലവിലുള്ളവയിൽ ക്ലാസ്മുറികൾ വർധിപ്പിക്കുന്നതും അധികൃതരുടെ പരിഗണനയിലാണ്. ഫർവാനിയ, ജഹ്റ എന്നിവിടങ്ങളിലെ പൊതുവിദ്യാലയങ്ങളാണ് വിദ്യാർഥികളുടെ ആധിക്യത്താൽ പ്രയാസപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
