Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി...

ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്​​മെൻറ്​: ഫി​ലി​പ്പീ​ൻ​സ്​ മു​ന്നോ​ട്ടു​വെ​ച്ച നി​ബ​ന്ധ​ന​ക​ൾ കു​വൈ​ത്ത്​ ത​ള്ളി

text_fields
bookmark_border
ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്​​മെൻറ്​:  ഫി​ലി​പ്പീ​ൻ​സ്​ മു​ന്നോ​ട്ടു​വെ​ച്ച  നി​ബ​ന്ധ​ന​ക​ൾ കു​വൈ​ത്ത്​ ത​ള്ളി
cancel

കു​വൈ​ത്ത് സി​റ്റി: തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യാ​ൻ ഫി​ലി​പ്പീ​ൻ​സ്​ അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു​ വെ​ച്ച ചി​ല നി​ബ​ന്ധ​ന​ക​ൾ കു​വൈ​ത്ത് നി​രാ​ക​രി​ച്ചു. കു​വൈ​ത്ത് പ​ര​മാ​ധി​കാ​രം ചോ​ദ്യം​ചെ​യ്യു​ന്ന വ്യ​വ​സ്ഥ​ക​ളെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ അ​ധി​കൃ​ത​ർ ഇ​വ ത​ള്ളി​യ​ത്. എ​ന്നാ​ൽ, ഏ​തൊ​ക്കെ വ്യ​വ​സ്ഥ​ക​ളാ​ണ്​ ത​ള്ളി​യ​തെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യി​ട്ടി​ല്ല. ഫി​ലി​പ്പീ​ന്‍സി​ല്‍നി​ന്ന് ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളെ രാ​ജ്യ​ത്തെ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്തി​മ​ക​രാ​ർ ഇ​തു​വ​രെ ഒ​പ്പു​വെ​ച്ചി​ട്ടി​ല്ലെ​ന്ന്​ മാ​ന്‍പ​വ​ര്‍ അ​തോ​റി​റ്റി അ​റി​യി​ച്ചു. കു​വൈ​ത്ത്​ മു​ന്നോ​ട്ടു​വെ​ച്ച ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ അം​ഗീ​ക​രി​ക്കാ​തെ ഫി​ലി​പ്പീ​ൻ​സ്​ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

രാ​ജ്യ​ത്ത്​ ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ കു​വൈ​ത്ത്​ ആ​ഭ്യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്നും തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്കാ​ൻ രാ​ജ്യം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യ കു​വൈ​ത്ത്​ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ഇ​തി​​െൻറ പേ​രി​ൽ രാ​ജ്യ​ത്തി​​െൻറ പ​ര​മാ​ധി​കാ​രം അ​ടി​യ​റ​വെ​ക്കി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി. നേ​ര​േ​ത്ത, കു​വൈ​ത്തി​ൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന ആ​രോ​പ​ണം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​വു​ന്ന​തി​ൽ എ​ത്തി​യി​രു​ന്നു. നേ​ര​േ​ത്ത തൊ​ഴി​ലാ​ളി​യു​ടെ കൊ​ല​പാ​ത​ക​ത്തെ തു​ട​ർ​ന്ന്​ കു​വൈ​ത്തി​ലെ മു​ഴു​വ​ൻ ​ഫി​ലി​പ്പീ​ൻ തൊ​ഴി​ലാ​ളി​ക​ളോ​ടും മ​ട​ങ്ങി​വ​രാ​ൻ പ്ര​സി​ഡ​ൻ​റ്​ റൊ​ഡ്രി​ഗോ ദു​തേ​ർ​തേ​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മ​ധ്യ​സ്ഥ​ശ്ര​മ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ്​ പി​ന്നീ​ട്​ ഇൗ ​നീ​ക്കം ഉ​പേ​ക്ഷി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story