Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശൈ​ഖ്​ ജാ​ബി​ർ...

ശൈ​ഖ്​ ജാ​ബി​ർ മു​ബാ​റ​ക്​ അ​സ്സ​ബാ​ഹ്​ പ്ര​ധാ​ന​മ​ന്ത്രി​പ​ദം നി​ര​സി​ച്ചു

text_fields
bookmark_border
ശൈ​ഖ്​ ജാ​ബി​ർ മു​ബാ​റ​ക്​ അ​സ്സ​ബാ​ഹ്​  പ്ര​ധാ​ന​മ​ന്ത്രി​പ​ദം നി​ര​സി​ച്ചു
cancel
camera_alt????????? ???? ????? ?????? ?? ???????? ?? ????? ????????? ????????????? ????? ????? ???????? ?????????, ??????????? ????? ?????? ?? ???????? ?? ????? ????????? ???????????? ???????????? ??????????

കു​വൈ​ത്ത്​ സി​റ്റി: ശൈ​ഖ്​ ജാ​ബി​ർ മു​ബാ​റ​ക് അ​ൽ ഹ​മ​ദ്​​ അ​സ്സ​ബാ​ഹ്​ കു​വൈ​ത്ത്​ പ്ര​ധാ​ന​മ​ന്ത്രി​പ​ദം സ്​​നേ​ഹ​പൂ​ർ​വം നി​ര​സി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​ത്ത്​ മ​ന്ത്രി​സ​ഭ രാ​ജി​വെ​ച്ച​തി​ന്​ പി​ന്നാ​ലെ ശൈ​ഖ്​ ജാ​ബി​ർ മു​ബാ​റ​ക് അ​സ്സ​ബാ​ഹി​നെ തി​ങ്ക​ളാ​ഴ്​​ച അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​യി നി​ശ്ച​യി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹം ബ​ഹു​മാ​ന​ത്തോ​ടെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്ത് തു​ട​രാ​ന്‍ താ​ല്‍പ​ര്യ​മി​ല്ലെ​ന്ന്​ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

അ​മീ​റി​ന് ത​ന്നി​ലു​ള്ള വി​ശ്വാ​സ​ത്തി​ല്‍ സ​ന്തു​ഷ്​​ട​നാ​ണ്. രാ​ജ്യ​ത്തി​നാ​യി സേ​വ​ന​മ​ർ​പ്പി​ക്കു​ക എ​ന്ന​ത് അ​ഭി​മാ​ന​മു​ള്ള കാ​ര്യ​മാ​ണ്. എ​ന്നാ​ൽ, രാ​ജ്യം ഏ​ല്‍പ്പി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ള്‍ പൂ​ർ​ണാ​ർ​ഥ​ത്തി​ൽ നി​റ​വേ​റ്റാ​ന്‍ സാ​ധി​ക്കു​മോ എ​ന്ന ആ​ശ​ങ്ക കാ​ര​ണ​മാ​ണ്​ താ​ൻ സ്ഥാ​നം നി​ര​സി​ക്കു​ന്ന​തെ​ന്ന്​ ശൈ​ഖ്​ ജാ​ബി​ർ മു​ബാ​റ​ക്​ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു. സ്ഥാ​നം നി​ര​സി​ക്കു​ന്ന​തി​ല്‍ അ​ദ്ദേ​ഹം അ​മീ​റി​നോ​ട് മാ​പ്പ് ചോ​ദി​ക്കു​ക​യും ചെ​യ്തു.

അ​തി​നി​ടെ പു​തി​യ സ​ർ​ക്കാ​ർ ഉ​ട​ൻ നി​ല​വി​ൽ വ​രു​മെ​ന്ന്​ അ​മീ​ർ വ്യ​ക്​​ത​മാ​ക്കി​യ​താ​യി സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ​ഗാ​നിം പ​റ​ഞ്ഞു. സ്ഥി​ര​ത​യു​ള്ള ഭ​ര​ണ സം​വി​ധാ​നം നി​ല​വി​ൽ വ​രു​മെ​ന്നും ജ​ന​ങ്ങ​ൾ പ്ര​തീ​ക്ഷാ​പൂ​ർ​വം കാ​ത്തി​രി​ക്ക​ണ​മെ​ന്നും സ്​​പീ​ക്ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. പു​തി​യ മ​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി അ​മീ​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ജാ​ബി​ർ മു​ബാ​റ​ക്​ അ​സ്സ​ബാ​ഹ്, സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം, മു​ൻ പ്ര​ധാ​ന​മ​​ന്ത്രി​യും ഭ​ര​ണ​കു​ടും​ബ​ത്തി​ലെ പ്ര​മു​ഖ​നു​മാ​യ ശൈ​ഖ്​ നാ​സ​ർ മു​ഹ​മ്മ​ദ്​ അ​സ്സ​ബാ​ഹ്​ എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story