You are here
ഹവല്ലിയിൽ മുനിസിപ്പൽ പരിശോധന: 165 പിഴകള്‍ ചുമത്തി
കുവൈത്ത് സിറ്റി: ഹവല്ലി കേന്ദ്രീകരിച്ച് മുനിസിപ്പാലിറ്റി കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ 165 പിഴകള്‍ ചുമത്തി. ശുചിത്വമില്ലായ്മ, പരിസ്ഥിതി പ്രശ്നങ്ങള്‍, അനധികൃത താമസം, ലൈസന്‍സില്ലാതെ കടകള്‍ പ്രവര്‍ത്തിക്കുക, വ്യാജ വസ്തുക്കള്‍ വില്പന നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് അധികൃതര്‍ പിഴ ചുമത്തിയത്. 704 പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്തിട്ടുണ്ട്. 16 തവണയാണ് ഗവർണറേറ്റിെൻറ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് അധികൃതര്‍ പരിശോധന നടത്തിയത്.
ഇവിടുത്തെ പരസ്യബോര്‍ഡുകള്‍ ഗവര്‍ണറേറ്റിെൻറ സൗന്ദര്യത്തിനു കളങ്കം വരുത്തുന്നുണ്ടെന്നും അനധികൃതമായി സ്ഥാപിക്കപ്പെട്ട 704 പരസ്യബോര്‍ഡുകളാണ് കണ്ടുകെട്ടിയതെന്നും ഹവല്ലി ഗവര്‍ണറേറ്റ് മുനിസിപ്പാലിറ്റി ഉന്നത ഉദ്യോഗസ്ഥന് ബദര്‍ അല്‍ ബാസീസ് വ്യക്തമാക്കി. നിയമലംഘനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചാല്‍ 139 എന്ന ഹോട്ട്ലൈനിലോ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് മാര്‍ഗമോ അറിയിക്കണമെന്നും അധികൃതര്‍ അഭ്യർഥിച്ചു.