പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രി  ജി​നാ​ൻ ബൂ​ഷ​ഹ​രി രാ​ജി​വെ​ച്ചു

  • മ​ഴ​യി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ൾ നന്നാക്കുന്നതിൽ വീഴ്​ച വരുത്തി

10:25 AM
13/11/2019
ജി​നാ​ൻ ബൂ​ഷ​ഹ​രി ചൊ​വ്വാ​ഴ്​​ച പാ​ർ​ല​മെൻറി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നു

കു​വൈ​ത്ത്​ സി​റ്റി: പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രി ജി​നാ​ൻ ബൂ​ഷ​ഹ​രി രാ​ജി​വെ​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​ലും വീ​ഴ്​​ച വ​രു​ത്തി​യ ക​മ്പ​നി​ക​ളി​ൽ​നി​ന്ന്​ ന​ഷ്​​ട​പ​രി​ഹാ​രം ഇൗ​ടാ​ക്കു​ന്ന​തി​ലും വീ​ഴ്​​ച​യു​ണ്ടാ​യി എ​ന്ന്​ എം.​പി​മാ​ർ പാ​ർ​ല​മ​​െൻറി​ൽ ആ​രോ​പി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ മ​ന്ത്രി രാ​ജി സ​മ​ർ​പ്പി​ച്ച​ത്. ക​മ്പ​നി​ക​ൾ​ക്ക്​ ഉ​ത്ത​ര​വാ​ദി​ത്ത നി​ർ​വ​ഹ​ണ​ത്തി​ൽ വീ​ഴ്​​ച​യു​ണ്ടാ​യി എ​ന്ന്​ അം​ഗീ​ക​രി​ച്ചാ​ണ്​ മ​​ന്ത്രി​യു​ടെ രാ​ജി.

അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ ക​രാ​ർ ഏ​റ്റെ​ടു​ത്ത ക​മ്പ​നി​ക​ൾ വ​രു​ത്തി​യ വീ​ഴ്​​ച​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ്​ എം.​പി​മാ​ർ പ്രാ​ധാ​ന​മാ​യും ആ​രോ​പി​ച്ച​ത്. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​തു​കൊ​ണ്ട്​ മാ​ത്രം കാ​ര്യ​മി​ല്ല. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​തെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യ ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ്​ എം.​പി​മാ​രു​ടെ വാ​ദം. ന​വം​ബ​റി​ലെ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് രാ​ജ്യ​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ നാ​ശ​ന​ഷ്​​ട​ങ്ങ​ൾ​ക്ക് നി​ർ​മാ​ണ മേ​ഖ​ല​യി​ലെ 12 ക​മ്പ​നി​ക​ൾ ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്നാ​ണ്​ അ​ന്വേ​ഷ​ണ​സ​മി​തി ക​ണ്ടെ​ത്ത​ൽ.

Loading...
COMMENTS