കു​ടും​ബ​ങ്ങ​ളു​ടെ വ​ര​വു​ചെ​ല​വ്  ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ക്കു​ന്നു

  • വി​ദേ​ശി​ക​ളെ ഉ​ൾ​പ്പെ​ടെ പ​െ​ങ്ക​ടു​പ്പി​ച്ച്​ ദേ​ശ​വ്യാ​പ​ക സ​ർ​വേ​ക്കാ​ണ് ഒ​രു​ങ്ങു​ന്ന​ത്​

09:40 AM
11/11/2019

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ കു​ടും​ബ​ങ്ങ​ളു​ടെ വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ സ​ർ​വേ ന​ട​ത്തു​ന്നു. വി​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ രാ​ജ്യ​നി​വാ​സി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള ദേ​ശ​വ്യാ​പ​ക സ​ർ​വേ​ക്കാ​ണ് സെ​ൻ​ട്ര​ൽ സ്​​റ്റാ​റ്റി​സ്​​റ്റി​ക്ക​ൽ ബ്യൂ​റോ തു​ട​ക്ക​മി​ട്ട​ത്. 2019, 20 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഓ​രോ കു​ടും​ബ​ത്തി​നും ഉ​ണ്ടാ​കു​ന്ന വ്യ​ക്തി​ഗ​ത വ​രു​മാ​നം, ചെ​ല​വ് എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളാ​ണ് സ്​​റ്റാ​റ്റി​സ്​​റ്റി​ക്ക​ൽ ബ്യൂ​റോ ശേ​ഖ​രി​ക്കു​ന്ന​ത്.

സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ആ​യ മു​ഴു​വ​ൻ രാ​ജ്യ​നി​വാ​സി​ക​ളും ഉ​ദ്യ​മ​ത്തോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും സ​ർ​വേ​ക്കെ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും സെ​ൻ​ട്ര​ൽ സ്​​റ്റാ​റ്റി​സ്​​റ്റി​ക്ക​ൽ ബ്യൂ​റോ അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​നി​യ അ​ൽ ഖ​ബ​ന്ദി അ​ഭ്യ​ർ​ഥി​ച്ചു.

Loading...
COMMENTS