Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​...

കു​വൈ​ത്ത്​ അ​മീ​റി​െൻറ ക​ത്തു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി സൗ​ദി​യി​ൽ

text_fields
bookmark_border
കു​വൈ​ത്ത്​ അ​മീ​റി​െൻറ ക​ത്തു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി സൗ​ദി​യി​ൽ
cancel
camera_alt??????????? ???????????? ??????????? ?????????????? ???????? ?????? ???????? ????????? ??? ??????? ???????????? ????????????????? ?????????????????

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​​െൻറ ക​ത്തു ​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ സൗ​ദി സ​ന്ദ​ർ​ശി​ച്ചു. സൗ ​ദി രാ​ജാ​വ്​ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ലു സ​ഉൗ​ദി​നെ ക​ണ്ട്​ അ​ദ്ദേ​ഹം അ​മീ​റി​​െൻറ ക​ത്ത്​ കൈ​മാ​റി. ക​ത്തി​​െൻറ ഉ​ള്ള​ട​ക്കം അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ല്ലെ​ങ്കി​ലും സൗ​ദി സ​ഖ്യ​രാ​ജ്യ​ങ്ങ​ളും ഖ​ത്ത​റും ത​മ്മി​ലു​ള്ള പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ നീ​ക്ക​മെ​ന്നാ​ണ്​ ന​യ​ത​ന്ത്ര വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. ക​ഴി​ഞ്ഞ​മാ​സം കു​വൈ​ത്ത്​ പാ​ർ​ല​മ​െൻറി​​െൻറ ശീ​ത​കാ​ല സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യ​വേ ജി.​സി.​സി പ്ര​ശ്​​നം ഇ​നി​യും നീ​ണ്ടു​പോ​വു​ന്ന​ത്​ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന്​ അ​മീ​ർ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

ഇ​തി​നു​ശേ​ഷം കു​വൈ​ത്ത്​ ​വീ​ണ്ടും ന​യ​ത​ന്ത്ര പ​രി​ഹാ​ര ശ്ര​മ​ങ്ങ​ൾ ശ​ക്​​ത​മാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ട്​ ഉ​ണ്ടാ​യി. പ്ര​ശ്​​ന​പ​രി​ഹാ​ര ശ്ര​മം തു​ട​രു​മെ​ന്ന് കു​വൈ​ത്ത്​​ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ക​ഴി​ഞ്ഞ ആ​ഴ്​​ച വ്യ​ക്​​ത​മാ​ക്കു​ക​യും ചെ​യ്​​തു. ഇ​തെ​ല്ലാ​മാ​ണ്​ അ​മീ​റി​​െൻറ ക​ത്തി​ലെ ഉ​ള്ള​ട​ക്ക​ത്തെ കു​റി​ച്ച്​ സൂ​ച​ന ന​ൽ​കു​ന്ന​ത്. ഖ​ത്ത​റു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ജി.​സി.​സി​യി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ കു​വൈ​ത്ത്​ തു​ട​ക്കം മു​ത​ൽ പ​രി​ശ്ര​മി​ക്കു​ന്നു​ണ്ട്. ആ​ദ്യ​ശ്ര​മം വി​ജ​യം ക​ണ്ടി​ല്ലെ​ങ്കി​ലും ജി.​സി.​സി രാ​ജ്യ​ങ്ങ​ളെ ഐ​ക്യ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ​ത​ന്നെ​യാ​ണ് കു​വൈ​ത്തി​​െൻറ തീ​രു​മാ​നം. ജി.​സി.​സി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ തു​ട​ക്കം മു​ത​ൽ അ​ശ്രാ​ന്ത പ​രി​ശ്ര​മം ന​ട​ത്തു​ന്ന കു​വൈ​ത്ത്​ അ​മീ​റി​െൻറ നീ​ക്ക​ങ്ങ​ൾ​ക്ക് ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ പി​ന്തു​ണ ഏ​റി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story