Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരണ്ടുവർഷത്തിനിടെ...

രണ്ടുവർഷത്തിനിടെ പൊതുമരാമത്ത്​ വകുപ്പിൽനിന്ന്​ 536 സ്വദേശികൾ രാജിവെച്ചു

text_fields
bookmark_border
രണ്ടുവർഷത്തിനിടെ പൊതുമരാമത്ത്​ വകുപ്പിൽനിന്ന്​ 536 സ്വദേശികൾ രാജിവെച്ചു
cancel

കുവൈത്ത് സിറ്റി: രണ്ടുവർഷ കാലയളവിനിടെ കുവൈത്ത്​ പൊതുമരാമത്ത്​ വകുപ്പിൽനിന്ന്​ 536 സ്വദേശികൾ രാജിവെച്ചു. കുവൈ ത്തി ജീവനക്കാര്‍ നല്‍കിയ രാജിക്കത്തില്‍ പ്രത്യേക കാരണങ്ങള്‍ അടയാളപ്പെടുത്തിയിട്ടില്ലെന്നും സ്വന്തം ഇഷ്​ട പ ്രകാരമാണ് ഇവര്‍ രാജിവെച്ചതെന്നും മന്ത്രാലയം അറിയിച്ചു.
2016 മുതല്‍ 2018 വരെ രാജിവെച്ച സ്വദേശികളുടെ കണക്കാണിത്​. ഖലീല്‍ സാലിഹ് എം.പി പര്‍ലമ​െൻറില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായാണ്​ അധികൃതര്‍ വിശദീകരണം നല്‍കിയത്.

സ്വ​കാര്യ മേഖലയോട്​ വിമുഖത കാട്ടി സർക്കാർ ജോലി ആവശ്യപ്പെടുന്ന സ്വദേശികൾ ജോലി ഭാരമുള്ള ചില സർക്കാർ വകുപ്പുകളിൽ ജോലിയെടുക്കാനും താൽപര്യം കാണിക്കുന്നില്ല​. കഴിഞ്ഞ മൂന്നുവർഷത്തിനിടെ കുവൈത്ത്​ വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന്​ 6479 കുവൈത്തികളാണ്​ രാജിവെച്ചത്​. 2016ൽ 1780 പേരും 2017ൽ 2489 പേരും 2018ൽ 2210 പേരുമാണ്​ രാജിവെച്ചത്​. അധ്യാപക ക്ഷാമം കാരണം കുവൈത്ത്​ വിദ്യാഭ്യാസ മന്ത്രാലയം വല്ലാതെ ബുദ്ധിമുട്ടുന്നു. ശാസ്​ത്രം, ഭാഷ പോലെ ചില വിഷയങ്ങളിൽ യോഗ്യരായ സ്വദേശി അധ്യാപകരെ ലഭിക്കാത്തത്​ അധികൃതരെ കുഴക്കുന്നുണ്ട്​. പൊതുമേഖല പൂർണമായി സ്വദേശിവത്​കരിക്കാൻ അധികൃതർ ശ്രമിച്ചുവരുന്നതിനിടെയാണ്​ ചില വകുപ്പുകളിൽനിന്നുള്ള കൊഴിഞ്ഞുപോക്ക്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story