മ​റി​യം അ​ൽ അ​ഖീ​ൽ പു​തി​യ ധ​ന​മ​​ന്ത്രി

  • ഡോ. ​നാ​യി​ഫ്​ അ​ൽ ഹ​ജ്​​റു​ഫ്​ രാ​ജി​വെ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ്​ ഇ​വ​ർ വ​രു​ന്ന​ത്​

18:03 PM
08/11/2019
മ​റി​യം അ​ൽ അ​ഖീ​ൽ

കു​വൈ​ത്ത്​ സി​റ്റി: ഡോ. ​നാ​യി​ഫ്​ അ​ൽ ഹ​ജ്​​റു​ഫ്​ രാ​ജി​വെ​ച്ച ഒ​ഴി​വി​ലേ​ക്ക്​ മ​റി​യം അ​ഖീ​ലി​നെ പു​തി​യ ധ​ന​മ​ന്ത്രി​യാ​യി നി​യോ​ഗി​ച്ചു. നി​ല​വി​ൽ ആ​സൂ​ത്ര​ണ കാ​ര്യ വ​കു​പ്പി​​​െൻറ ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​വ​ർ ആ ​പ​ദ​വി നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ​യാ​ണ്​ ധ​ന​വ​കു​പ്പി​​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ഏ​ൽ​ക്കു​ന്ന​ത്. ധ​ന​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന്​ രാ​ജി​വെ​ച്ച ഡോ. ​നാ​യി​ഫ്​ അ​ൽ ഹ​ജ്​​റു​ഫ്​ ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ആ​യി നി​യ​മി​ക്ക​പ്പെ​ടു​മെ​ന്ന്​ സൂ​ച​ന​യു​ണ്ട്. 2011 മു​ത​ൽ ഇൗ ​ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​ബ്​​ദു​ല്ല​ത്തീ​ഫ്​ അ​ൽ സ​യാ​നി ചു​മ​ത​ല​യൊ​ഴി​യു​ന്ന​മു​റ​ക്ക്​ നാ​യി​ഫ്​ അ​ൽ ഹ​ജ്​​റു​ഫ്​ സ്ഥാ​ന​മേ​ൽ​ക്കു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടു​ക​ൾ. എ​ണ്ണ വ​രു​മാ​നം കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ സാ​മ്പ​ത്തി​ക രം​ഗ​ത്ത്​ രാ​ജ്യം വ​ലി​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ മ​റി​യം അ​ഖീ​ൽ ധ​ന​മ​ന്ത്രി സ്ഥാ​നം ഏ​ൽ​ക്കു​ന്ന​ത്. 

ആ​സൂ​ത്ര​ണ കാ​ര്യ, മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട്​ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്​​ച​വെ​ച്ച​തി​​​െൻറ വെ​ളി​ച്ച​ത്തി​ലാ​ണ്​ മ​റി​യം അ​ഖീ​ലി​നെ ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്തം ഏ​ൽ​പി​ക്കു​ന്ന​ത്. റി​യാ​ദ്​ അ​ദ​സാ​നി എം.​പി സ​മ​ർ​പ്പി​ച്ച കു​റ്റ​വി​ചാ​ര​ണ നോ​ട്ടീ​സ്​ ന​വം​ബ​ർ 12ന്​ ​ച​ർ​ച്ച ചെ​യ്യാ​നി​രി​ക്കെ​യാ​യി​രു​ന്നു മ​ന്ത്രി ഡോ. ​നാ​യി​ഫ്​ അ​ൽ ഹ​ജ്​​റു​ഫി​​​െൻറ രാ​ജി. രാ​ജ്യ​ത്തി​​​െൻറ സാ​മ്പ​ത്തി​ക നി​ല, ബ​ജ​റ്റ്​ ക​മ്മി, പ​ര​മാ​ധി​കാ​ര ഫ​ണ്ട്​ നി​ക്ഷേ​പം, പെ​ൻ​ഷ​ൻ ഏ​ജ​ൻ​സി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു കു​റ്റ​വി​ചാ​ര​ണ നോ​ട്ടീ​സ്. ഇൗ ​വി​ഷ​യ​ങ്ങ​ളെ​ല്ലാം പു​തു​താ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന മ​റി​യം അ​ഖീ​ലി​നും വ​ലി​യ വെ​ല്ലു​വി​ളി​യാ​വും.

Loading...
COMMENTS