നാടുകടത്തിയവർ തിരിച്ചുവരാതിരിക്കാൻ നടപടി ശക്തമാക്കി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് നാടുകടത്തപ്പെട്ടവർ വ്യാജ രേഖ ഉപയോഗിച്ച് വീണ് ടും തിരികെ വരുന്നത് തടയാൻ ആഭ്യന്തര വകുപ്പ് നടപടി ശക്തമാക്കി. ഇതിെൻറ ഭാഗമായി നാട ുകടത്തൽ കേന്ദ്രം വഴി മാത്രം ഇത്തരക്കാരെ കയറ്റി അയച്ചാൽ മതിയെന്ന് തീരുമാനിച്ചു. ഇല ക്ട്രോണിക് വിരലടയാളം എടുത്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്താനാണിത്. നാടുകടത്ത ൽ കേന്ദ്രത്തിലെ വിരലടയാളം ജനറൽ ഡയറക്ടർ ഒാഫ് ഇൻഫർമേഷൻ സിസ്റ്റം, തെളിവെടുപ് പ് വിഭാഗം തുടങ്ങി വകുപ്പുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ മറ്റൊരു പാസ്പോർട്ട് ഉപയോഗിച്ചോ പേര് തിരുത്തി പുതിയ പാസ്പോർട്ടിലോ മടങ്ങിയെത്തിയാൽപോലും ഡിപ്പോർേട്ടഷൻ ഡിറ്റക്ടർ അത് കണ്ടെത്തും. ഇങ്ങനെ നിരവധി വിദേശികളാണ് കഴിഞ്ഞ മാസങ്ങളിൽ പിടിയിലായത്. പ്രധാനമായും ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ളവരാണ് നാടുകടത്തിയ ശേഷം അനധികൃതമായി തിരികെയെത്താൻ ശ്രമിക്കുേമ്പാൾ പിടിയിലായത്.
ഇവരെ വീണ്ടും നാടുകടത്തുകയാണ് ചെയ്യുന്നത്. ഇത് സർക്കാറിന് അധിക ബാധ്യതയാണ്. നാടുകടത്താനുള്ള ചെലവ് അതത് രാജ്യങ്ങളുടെ എംബസിയിൽനിന്ന് ഇൗടാക്കണമെന്ന ആവശ്യം വിവിധ പാർലമെൻറ് അംഗങ്ങൾ ഇതിനകം ഉന്നയച്ചിട്ടുണ്ട്.
ഇൗ വർഷം 5000 ഇന്ത്യക്കാരെ നാടുകടത്തി
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഇൗ വർഷം ആദ്യ ഒമ്പതു മാസത്തിനിടെ 18,000 വിദേശികളെ വിരലടയാളമെടുത്ത് തിരിച്ചുവരാൻ കഴിയാത്തവിധം നാടുകടത്തി. ഇതിൽ 12,000 പേർ പുരുഷന്മാരും 6000 പേർ സ്ത്രീകളുമാണ്. നാടുകടത്തിയവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്. 5000 ഇന്ത്യക്കാരെയാണ് ഇൗ വർഷം നാടുകടത്തിയതെന്ന് ബന്ധപ്പെട്ട് വകുപ്പിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശുകാർ (2500), ഇൗജിപ്തുകാർ (2200), നേപ്പാളികൾ (2100), ഇത്യോപ്യക്കാർ (1700), സിറിയക്കാർ (1400), ഫിലിപ്പീൻസുകാർ (1200), മറ്റു രാജ്യക്കാർ (1900) എന്നിങ്ങനെയാണ് നാടുകടത്തപ്പെട്ടവരുടെ രാജ്യം തിരിച്ചുള്ള കണക്ക്.
മറ്റു രാജ്യക്കാർ എന്ന പട്ടികയിൽ മുകളിൽ സൂചിപ്പിച്ചിട്ടില്ലാത്ത അറബ്, ആഫ്രിക്കൻ, യൂറോപ്യൻ, അമേരിക്കൻ രാജ്യങ്ങളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
തൊഴിൽനിയമവും താമസനിയമവും ലംഘിച്ചതിനാണ് കൂടുതൽ പേരെയും സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചത്. മദ്യം, മയക്കുമരുന്ന് കേസുകളിലകപ്പെട്ടവരാണ് പിന്നീടുള്ളത്. ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവർ, ഗുരുതരമായ ഗതാഗതനിയമലംഘനം നടത്തിയവർ, സാമ്പത്തിക തട്ടിപ്പുകളും വഞ്ചനയും നടത്തിയവർ, യാചകർ എന്നിവരും പട്ടികയിലുണ്ട്. പകർച്ച രോഗങ്ങൾ കാരണം നാടുകടത്തിയവരിൽ കൂടുതൽ പേർക്കും ഹെപ്പറ്റൈറ്റിസ് ആണ്.
എയ്ഡ്സ് ബാധിച്ചവരും ഉണ്ട്. നാടുകടത്തൽ കേന്ദ്രത്തിൽ ഇപ്പോൾ 50 പുരുഷന്മാരും എട്ടു സ്ത്രീകളും മാത്രമാണ് ഉള്ളതെന്നും കോടതിയിൽ കേസ് നിലനിൽക്കുന്നില്ലെങ്കിൽ നാടുകടത്തൽ നടപടികൾ ഇപ്പോൾ വേഗത്തിലാണ് നടക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
