വാറ്റ് നടപ്പു പാർലമെൻറ് സെഷനിൽ ചർച്ച ചെയ്യില്ല
text_fieldsകുവൈത്ത് സിറ്റി: വാറ്റ് നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടപ്പു പ ാർലമെൻറ് സെഷനിൽ ചര്‍ച്ച ചെയ്യില്ലെന്ന് പാര്‍ലമെൻററി ധനകാര്യസമി തി അധ്യക്ഷൻ സാലിഹ് ആശൂര്‍ എം.പി വ്യക്തമാക്കി. വാറ്റിനെക്കുറിച്ച് പ്രചരിച്ച വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ധനകാര്യമന്ത്രാലയത്തിെൻറ പരിഗണനയില്‍ ഇത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അഹ്മദ ദീനിെൻറ ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വാറ്റ് നടപ്പാക്കണമെന്നത് ജി.സി.സി തീരുമാനമാണ്. തദ്ദേശീയമായ എതിർപ്പ് കാരണം കുവൈത്തിൽ മൂല്യവർധിത നികുതി പ്രാബല്യത്തിൽ വന്നിട്ടില്ല. 2021- ‘22 സാമ്പത്തിക വർഷം മുതൽ നടപ്പാക്കണമെന്ന ഉദ്ദേശ്യം അധികൃതർക്കുണ്ടെന്ന റിപ്പോർട്ടിനിടയിലും പാർലമെൻറിെൻറ ശക്തമായ എതിർപ്പ് മറികടന്ന് നടപ്പാക്കൽ എളുപ്പമാവില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
പാർലമെൻറിെൻറ അനുമതിയില്ലാതെ വാറ്റ് നടപ്പാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സമ്പദ്ഘടന മെച്ചപ്പെടുത്തുന്നതിന് വാറ്റ് ഉൾപ്പെടെ നടപടികൾ അനിവാര്യമാണെന്ന കാര്യം പാർലമെൻറിനെ ബോധ്യപ്പെടുത്തി സമവായത്തിലെത്താനാണ് സർക്കാർ ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
