രുചിപ്പൊലിമയുമായി ബോളിവുഡ് ലൈഫ് റസ്റ്റാറൻറ് ഉദ്ഘാടനം നവംബർ രണ്ടിന്
text_fieldsകുവൈത്ത് സിറ്റി: രുചിമേളത്തിെൻറ പൊലിമയുമായി സ്കൈവേയ്സ് ഗ്രൂപ് ബോളിവുഡ് ലൈ ഫ് റസ്റ്റാറൻറ് നവംബർ രണ്ടുമുതൽ ഫഹാഹീൽ അജിയാൾ മാളിൽ പ്രവർത്തനമാരംഭിക്കുന് നു. നവംബർ രണ്ട് ശനിയാഴ്ച വൈകീട്ട് 7.30ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാ ടനം നിർവഹിക്കും.
ഇന്തോ അറബ്, ചൈനീസ് ഭക്ഷ്യവിഭവങ്ങളുടെ കലവറയായിരിക്കും ബോളിവുഡ് ലൈഫ്. ഭക്ഷണം ആഘോഷമാക്കാൻ സൗകര്യമൊരുക്കി പാർട്ടി ഹാൾ, കാറ്ററിങ്, ലൈവ് മ്യൂസിക് വിത്ത് ഡിന്നർ, ലൈവ് മ്യൂസിക് വിത്ത് ലഞ്ച്, ഒൗട്ട്ഡോർ കാറ്ററിങ് തുടങ്ങിയവയുണ്ടാവും. ലൈവ് കാറ്ററിങ് കുക്ക് ചെയ്തുകൊടുക്കുമെന്നതാണ് ബോളിവുഡ് ലൈഫിെൻറ ഏറ്റവും മികച്ച ആകർഷണം. കേരളവിഭവങ്ങൾ മാത്രമല്ല പാൻ ഇന്ത്യൻ സ്വഭാവത്തിൽ രുചിപ്പെരുമയുടെ ആഘോഷംതന്നെയായിരിക്കും ബോളിവുഡ് ലൈഫ് ഒരുക്കുന്നത്.
മുഗൾ ബിരിയാണിയടക്കം ഒമ്പതുതരം ബിരിയാണിയും മെനുവിലുണ്ട്. കൊതിയൂറുന്ന വിഭവങ്ങളൊരുക്കി നാവിനും മനസ്സിനും തൃപ്തി പകരുന്ന അനുഭവം പകരുമെന്നാണ് മാനേജ്മെൻറിെൻറ വാഗ്ദാനം.മലബാർ കിച്ചൻ, കാലിക്കറ്റ് ലൈവ് സാൽമിയ, കാലിക്കറ്റ് ലൈവ് എക്സ്പ്രസ് മഹബൂല, കാലിക്കറ്റ് ലൈവ് എക്സ്പ്രസ് അബൂഹലീഫ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ നടത്തിപ്പ് പരിചയവും അനുഭവസമ്പത്തും കൈമുതലാക്കിയാണ് 42 ജീവനക്കാരും 182 സീറ്റിങ് കപ്പാസിറ്റിയുമായി അജിയാൾ മാളിന് അലങ്കാരമായി മാറാൻ ഒരുങ്ങുന്നത്.
രാവിലെ 11 മണി മുതൽ രാത്രി 12 മണി വരെ സേവനം ലഭ്യമായിരിക്കും. മാനേജ്മെൻറ് പ്രതിനിധികളായ നാസർ പട്ടാമ്പി (മാനേജിങ് ഡയറക്ടർ), ജയകുമാർ (പാർട്ണർ), ബിജോയ് മാത്യു (റസ്റ്റാറൻറ് മാനേജർ) എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
