ക്ലീൻ ജലീബ് കാമ്പയിൻ: സർക്കാർ വകുപ്പുകൾ അടുത്തയാഴ്ച യോഗം ചേരും
text_fieldsകുവൈത്ത് സിറ്റി: ക്ലീൻ ജലീബ് കാമ്പയിനിെൻറ തയാറെടുപ്പുകൾ വിലയിരുത്താൻ സർക്കാർ വ കുപ്പുകൾ അടുത്തയാഴ്ച യോഗം ചേരും. ജലീബ് അൽ ശുയൂഖിൽനിന്ന് നിയമലംഘകരെ പുറത്താക്കു ക എന്ന ലക്ഷ്യത്തോടെ നവംബർ 15നാണ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ക്ലീൻ ജലീബ് കാമ് പയിൻ ആരംഭിക്കുന്നത്. നിയമലംഘകരെയും വഴിവാണിഭക്കാരെയും ഒഴിപ്പിച്ച് ജലീബ് മേഖല യെ ശുദ്ധീകരിക്കാൻ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് സമഗ്രമായ പരിശോധന യാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
നവംബർ 15 മുതൽ മേഖലയിൽ സർവ സന്നാഹങ്ങളോടെയുള്ള പരിശോധനക്കാണ് പദ്ധതി. കാമ്പയിനിെൻറ മുന്നൊരുക്കങ്ങൾക്കായാണ് വിവിധ സർക്കാർ വകുപ്പുകൾ അടുത്ത ആഴ്ച യോഗം ചേരുന്നത്. മുനിസിപ്പാലിറ്റി, ആഭ്യന്തരമന്ത്രാലയം, വാണിജ്യ മന്ത്രാലയം, മാൻപവർ അതോറിറ്റി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ക്ലീൻ ജലീബ് കാമ്പയിനിെൻറ മാസ്റ്റർ പ്ലാൻ തയാറാക്കലാകും യോഗത്തിെൻറ പ്രധാന അജണ്ട. ജലീബിലെ സ്വദേശി താമസ മേഖലയിൽനിന്ന് ബാച്ചിലർമാരെ പൂർണമായും ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ കാമ്പയിൻ ഭാഗമായി ഉണ്ടാകും.
ബാച്ചിലർമാർക്ക് താമസസൗകര്യമൊരുക്കുകയോ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്യുന്ന കെട്ടിടങ്ങൾ കണ്ടെത്തിയാൽ ഉടമകൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകും. അനധികൃതമായി പ്രവർത്തിക്കുന്ന കടകളും സ്ഥാപനങ്ങളും അടച്ചുപൂട്ടുന്നതോടൊപ്പം ഇവിടങ്ങളിലെ തൊഴിലാളികളെ നാടുകടത്തുന്ന കാര്യവും പരിഗണയിൽ ഉള്ളതായാണ് വിവരം. മന്ത്രിസഭ ചുമതലപ്പെടുത്തിയ പഠനസമിതിയുടെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ജലീബ് മേഖലയിൽ ശുദ്ധികലശത്തിന് അധികൃതർ ഒരുങ്ങുന്നത്.
മാലിന്യപ്രശ്നം പഠിക്കാൻ പുതിയ സമിതി
കുവൈത്ത് സിറ്റി: ജലീബ് അല്‍ ശുയൂഖിലെ മാലിന്യപ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനായി പുതിയ സമിതി രൂപവത്കരിച്ചതായി കുവൈത്ത് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. സർക്കാറിെൻറ വിവിധ വകുപ്പുകളില്‍നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ചാണ് മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കാൻ സമിതിയെ നിയോഗിച്ചത്. ജലീബിലെ കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കംചെയ്യുന്നതില്‍ നിരവധി അപാകതകളും പരാതികളും വന്നതിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം.
പുതിയ കരാർ കമ്പനിയുടെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ സമിതി വിലയിരുത്തുമെന്നും ആറു മണി മുതല്‍ 12 മണിവരെയുള്ള ജീവനക്കാരുടെ ജോലി നിരീക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
