പ്രളയബാധിതർക്ക് അഞ്ചുലക്ഷം രൂപയുടെ സഹായവുമായി ഒരുമ കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്തിനു കീഴിൽ പ്രവർത്തിക്കുന്ന സാമൂഹികക്ഷേമ പദ്ധതിയാ യ ‘ഒരുമ കുവൈത്ത്’ കേരളത്തിലെ പ്രളയബാധിതർക്ക് അഞ്ചുലക്ഷം രൂപയുടെ സഹായധനം നൽകി. പ്രളയബാധിതരായ ഒരുമ അംഗങ്ങളായ 28 പേർക്കാണ് സഹായം നൽകിയത്. പ്രളയത്തിൽ ആശ്രിതർ നഷ്ടപ്പെട്ടവർ, വീട് നഷ്ടപ്പെട്ടവർ, ഭാഗികമായ നഷ്ടം സംഭവിച്ചവർ എന്നിങ്ങനെയുള്ള ഒരുമ അംഗങ്ങൾ നേരത്തെ അപേക്ഷ സമർപ്പിരുന്നു. ലഭ്യമായ അപേക്ഷയിൽ പ്രാഥമിക പഠനം നടത്തിയ വിദഗ്ധ സംഘത്തിെൻറ ശുപാർശ അനുസരിച്ച് 10,000 രൂപ മുതൽ 25,000 രൂപ വരെയാണ് സഹായ ധനം നൽകിയത്.
കഴിഞ്ഞ എട്ടു വർഷമായി ആയിരക്കണക്കിനാളുകൾ ജാതി മത ഭേദമന്യേ ഒരുമ പദ്ധതിയിൽ പങ്കാളികളാണ്. കഴിഞ്ഞ വർഷം അംഗമായിരിക്കെ മരിച്ച 28 പേരുടെ കുടുംബത്തിന് 84 ലക്ഷവും 36 പേർക്ക് ചികത്സ സഹായമായി 17,75,000 രൂപയും പൊതുമാപ്പ് സമയത്ത് 36 അംഗങ്ങൾക്ക് വിമാന ടിക്കറ്റും നൽകിയതായി ഭാരവാഹികൾ അറിയിച്ചു. ഒരുവർഷത്തേക്കുള്ള അംഗത്വ കാലയളവിനിടെ മരിക്കുന്ന അംഗങ്ങൾക്ക് രണ്ടു ലക്ഷം രൂപയും തുടർച്ചയായി ഒരുവർഷത്തിൽ കൂടുതൽ അംഗമായി തുടരുന്നയാളാണെങ്കിൽ മൂന്നു ലക്ഷം രൂപയും പദ്ധതി ആരംഭിച്ച 2012 മുതൽ അംഗമാണെങ്കിൽ നാലു ലക്ഷം രൂപയും ആണ് നൽകുന്നത്.
അംഗങ്ങളുടെ ബൈപാസ് ശസ്ത്രക്രിയ, ആൻജിയോ പ്ലാസ്റ്റി, കാൻസർ, ഡയാലിസിസ് എന്നിവക്ക് 50000 രൂപവരെ ചികിത്സ സഹായവും നൽകുന്നു. പുതുതായി അംഗത്വം ലഭിക്കാനും അംഗത്വം പുതുക്കാനും ഡിസംബർ ഒന്നുമുതൽ ആരംഭിക്കുന്ന അംഗത്വ കാമ്പയിനിലൂടെ അവസരം ഉണ്ടാവും. ഇതിനുപുറമെ കുവൈത്തിലെ വിവിധ ബിസിനസ് സ്ഥാപനങ്ങളിൽ ഒരുമ അംഗങ്ങൾക്ക് പ്രത്യേകാനുകൂല്യവും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
