സ്ത്രീശക്തി തെളിയിച്ച് മലയാളി വീട്ടമ്മമാർ
text_fieldsകുവൈത്ത് സിറ്റി: മലയാളി മോംസ് മിഡിൽ ഈസ്റ്റ് രണ്ടാം വാർഷികാഘോഷം ‘ജൽസ-2019’ സ്ത്രീശക്ത ിയുടെ വിളംബരമായി. പൊതുവേദികളിലും അരങ്ങിലും വനിതകൾക്ക് ഇടമുണ്ട് എന്ന് തെളിയി ക്കുകയായിരുന്നു പ്രവാസലോകത്തെ അമ്മമാരുടെ കൂട്ടായ്മ.
സുമി ജോസിെൻറ അധ്യക്ഷതയി ൽ ചലച്ചിത്ര താരം അനുശ്രീ പരിപാടി ഉദ്ഘാടനം ചെയ്തു. സ്മരണിക രഹ്ന സൂരജിന് നൽകി അനുശ്രീ പ്രകാശനം ചെയ്തു. അയ്യൂബ് കച്ചേരി, അഹമ്മദ് ബാഷ, ഷിജു കെ. ലാസർ, ഷൈഖ് അബ്ദുല്ല, ബാബു ഫ്രാൻസിസ്, അഫ്സൽ ഖാൻ എന്നിവർ സംസാരിച്ചു.
സാംസ്കാരിക പരിപാടി ജബീബ് പൊലീസ് മേധാവി കേണൽ ഇബ്രാഹിം ദുവൈഇ ഉദ്ഘാടനം ചെയ്തു. സാബിറ ഷബീർ, ദിൽന എന്നിവർ വിശിഷ്ടാതിഥികൾക്ക് ഉപഹാരങ്ങൾ നൽകി. സിനിമാതാരം അനുശ്രീയും കൊറിയോഗ്രാഫർ ബിജു ധ്വനിതരംഗും കുവൈത്തിലെ നൃത്ത വിദ്യാലയങ്ങളായ നാട്യമന്ത്രയും ജാസ് സ്റ്റുഡിയോയും ചേർന്നൊരുക്കിയ നൃത്തനൃത്യങ്ങൾക്കൊപ്പം എം.എം.എം.ഇ അംഗങ്ങൾ അവതരിപ്പിച്ച നൃത്തപരിപാടികളുമുണ്ടായി.
കീബോർഡിസ്റ്റ് അനൂപ് കോവളവും സ്റ്റാർ സിംഗർ ഫെയിം റോഷനും റിയാനയും കുവൈത്തിലെ ഗായകരായ അരുൺ മ്യൂസിക് ബീറ്റ്സും റബേക്കയും നയിച്ച ഗാനമേളയുമുണ്ടായി. അമ്പിളി രാഗേഷ് സ്വാഗതവും അമൃത അമൽ നന്ദിയും പറഞ്ഞു. ആർ.ജെ സുമി പരിപാടികൾ ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
