പാർലമെൻറ് സമ്മേളനം ഇന്നുമുതൽ; അമീർ ഉദ്ഘാടനം ചെയ്യും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമെൻറിെൻറ പുതിയ സെഷന് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അ ല്‍ ജാബിര്‍ അസ്സബാഹ് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും.
രാവിലെ 10 മണിക്കാണ് ഉദ്ഘാടനച്ചട ങ്ങുകള്‍ ആരംഭിക്കുന്നത്. അമീറിനെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് പാര്‍ലമെൻറ് അംഗങ്ങള്‍.
ചികിത്സ കഴിഞ്ഞ് ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം അമീർ സംബന്ധിക്കുന്ന ആദ്യ പൊതുപരിപാടി എന്ന പ്രത്യേകതയും 15ാമത് പാർലമെൻറിെൻറ നാലാം സെഷൻ ഉദ്ഘാടന ചടങ്ങിനുണ്ട്. സെക്രട്ടറിയെ തെരഞ്ഞെടുക്കുക, പാര്‍ലമെൻറ് നിരീക്ഷകനെ തെരഞ്ഞെടുക്കുക, ഓഡിറ്റ് ബ്യൂറോ പ്രസിഡൻറ് നോമിനേഷന്, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുക, ഇടക്കാല സമിതി രൂപവത്കരണത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുക, പുതിയ നവീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയ വിഷയങ്ങളാണ് ഇൗ സെഷനിൽ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
