4809 എൻജിനീയർമാർ യോഗ്യത പരീക്ഷയിൽ പരാജയപ്പെട്ടു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 4809 വിദേശി എൻജിനീയർമാർ യോഗ്യത പരീക്ഷയിൽ പരാജയപ്പെട് ടതായി റിപ്പോർട്ട്. ഇവരെ കൂടാതെ 1591 പേരുടെ കാര്യത്തിൽ മൂല്യനിർണയ സമിതിയുടെ തീരുമാന ം കാത്തിരിക്കുകയാണ്. കുവൈത്തിൽ എൻജിനീയർമാരുടെ ഇഖാമ പുതുക്കുന്നതിന് കുവൈത്ത് സൊസൈറ്റി ഓഫ് എൻജിനീയേഴ്സിെൻറ എൻ.ഒ.സി നിർബന്ധമാക്കിയിരുന്നു. സർട്ടിഫിക്കറ്റ് പരിശോധനയുടെയും യോഗ്യത പരീക്ഷയുടെയും അടിസ്ഥാനത്തിൽ മാത്രമാണ് എൻജിനീയേഴ്സ് സൊസൈറ്റി എൻ.ഒ.സി നൽകുന്നത്.
ഇതിെൻറ ഭാഗമായി നടത്തിയ യോഗ്യത പരീക്ഷയിലാണ് 4809 വിദേശി എൻജിനീയർമാർ പരാജയപ്പെട്ടത്. എൻജിനീയർ അല്ലാത്ത മറ്റു തസ്തികയിലേക്ക് ജോലി മാറുകയോ നാട്ടിലേക്കു മടങ്ങുകയോ ആണ് ഇത്തരക്കാർക്ക് മുന്നിലുള്ള വഴികൾ. ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ് അംഗീകാരം നഷ്ടമായവരിലേറെയും. നിരവധി മലയാളി എൻജിനീയർമാരും ഇക്കൂട്ടത്തിലുള്ളതായാണ് സൂചന. കഴിഞ്ഞ വർഷം മുതലാണ് എൻജിനീയർമാർക്ക് ഇഖാമ പുതുക്കി നൽകണമെങ്കിൽ എൻജിനീയേഴ്സ് സൊസൈറ്റിയുടെ എൻ.ഒ.സി വേണമെന്ന് മാൻ പവർ അതോറിറ്റി നിബന്ധന വെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
