ആ അച്ചടി മഷിക്ക് ഇനി സൗഹൃദത്തിൻെറ മണം
text_fieldsകുവൈത്ത് സിറ്റി: 1990ലെ അധിനിവേശക്കാലത്ത് കുവൈത്തില്‍നിന്ന് കൊള്ളയടിക്കപ്പെട്ട 2,00,000 പു സ്തകം ഇറാഖ് വിദേശകാര്യ മന്ത്രാലയം രാജ്യത്തിനു തിരിച്ചുനല്‍കി. കുവൈത്ത് നാഷനല്‍ ലൈബ ്രറിയില്നിന്നും കുവൈത്ത് സർവകലാശാലയില്‍ നിന്നുമെല്ലാം കൊണ്ടുപോയ പുസ്തകങ്ങളാ ണ് തിരിച്ചു നല്‍കിയത്.
അധിനിവേശക്കാലത്ത് കൊള്ളയടിച്ച മുഴുവന്‍ സ്വത്തുക്കളും ചരിത്രരേഖകളും തിരിച്ചുനല്‍കാൻ കുവൈത്ത് ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് പുസ്തകം കൈമാറിയതെന്നും ഇരു രാജ്യങ്ങളും നിലനിര്‍ത്തിപ്പോരുന്ന സഹകരണത്തിെൻറ ഫലമാണിതെന്നും കുവൈത്ത് ഉപ വിദേശകാര്യമന്ത്രി ഖാലിദ് അല്‍ ജാറുല്ലാഹ് പറഞ്ഞു.
സുരക്ഷ കൗണ്‍സിലിെൻറ നിർദേശപ്രകാരം ഐക്യരാഷ്ട്ര സഭയുടെയും യു.എന്‍.എ.എം.ഐ എന്ന സംഘടനയുടെയും നേതൃത്വത്തിലായിരുന്നു പുസ്തകങ്ങള്‍ തിരിച്ചുനല്‍കാനുള്ള നടപടികള്‍ക്ക് നേതൃത്വം നൽകിയിരുന്നത്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദ ബന്ധത്തിെൻറ തുടര്‍ച്ച അനിവാര്യമാണെന്നും കുവൈത്ത് അമീർ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സാബാഹിെൻറ കഴിഞ്ഞ ഇറാഖ് സന്ദര്‍ശനവും ഇറാഖ് പ്രസിഡൻറ് ബര്‍ഹം സലാഹിെൻറ കുവൈത്ത് സന്ദര്‍ശനവും വലിയ മാറ്റങ്ങളാണ് ഇരു രാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയതെന്നും ഇറാഖ് വിദേശ്യകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അംബാസഡര്‍ ഹാസിം അല്‍ യൂസുഫി വ്യകതമാക്കി. പുസ്തകം കണ്ടെടുക്കുന്നതിനും ശേഖരിക്കുന്നതിനുമായി വിദേശകാര്യമന്ത്രാലയം കഠിനമായി പ്രയത്നിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
