Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​ന്നു​തീ​രും ഈ...

എ​ന്നു​തീ​രും ഈ ​ത​ല​വേ​ദ​ന?

text_fields
bookmark_border
എ​ന്നു​തീ​രും ഈ ​ത​ല​വേ​ദ​ന?
cancel
camera_alt???????? ??? ?????????? ???????????? ??????????????????????????????

കു​വൈ​ത്ത് സി​റ്റി: വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ക്ര​മ​ര​ഹി​ത​മാ​യി പാ​ര്‍ക്ക്​ ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ ​ട്ടു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ കൂ​ടി​വ​രു​ന്ന​താ​യി റി​പ്പോ​ര്‍ട്ട്. വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ള്‍, പാ​ര്‍പ്പ ി​ട​ങ്ങ​ള്‍, പാ​ര്‍ക്കു​ക​ള്‍, പൊ​തു​വി​ട​ങ്ങ​ൾ എ​ന്നി​വ​ക്ക്​ മു​ന്നി​ലെ​ല്ലാം ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക്​ ചെ​യ്യു​ന്ന​തി​നാ​ല്‍ ജ​നം ബു​ദ്ധി​മു​ട്ടു​ക​യ​ണ്. ജ​നം ഒ​രു​മി​ച്ചു​കൂ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ ബ​സു​ക​ള്‍, ട്ര​ക്കു​ക​ള്‍ പോ​ലെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ നി​ർ​ത്തി​യി​ടു​ന്ന​തു​മൂ​ലം പ​രി​സ്ഥി​തി പ്ര​ശ്‌​ന​ങ്ങ​ളും സു​ര​ക്ഷ ഭീ​ഷ​ണി​യും നേ​രി​ടു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി പ​രി​സ്ഥി​തി വ​കു​പ്പ് മേ​ധാ​വി ശൈ​ഖ് അ​ബ്​​ദു​ല്ല അ​ല്‍ ഹ​മൂ​ദ് മു​നി​സി​പ്പാ​ലി​റ്റി​യെ സ​മീ​പി​ച്ചു.

ജ​നം തി​ങ്ങി​പ്പാ​ര്‍ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്​ കാ​ര​ണ​മാ​വു​ന്നു​ണ്ട്. മാ​ത്ര​മ​ല്ല, ഉ​ൾ​​പ്ര​ദേ​ശ​ങ്ങ​ളി​ൽ റോ​ഡു​ക​ൾ ത​ക​രാ​നും ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍ കാ​ര​ണ​മാ​വു​ന്നു​ണ്ട്. ശ​ദാ​ദി​യ യൂ​നി​വേ​ഴ്‌​സി​റ്റി പ്ര​ദേ​ശ​ത്തി​​െൻറ എ​തി​ര്‍വ​ശ​ത്ത് വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍ക്കി​ങ് കൂ​ടി​വ​രു​ന്ന​താ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​​െൻറ ശ്ര​ദ്ധ​യി​ല്‍പെ​ട്ടി​രു​ന്നു. ജ​ലീ​ബ് അ​ല്‍ ശു​യൂ​ഖി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ര്‍ക്കി​ങ്​ ഏ​രി​യ​ക​ളി​ല്‍ ബ​സു​ക​ളും ട്ര​ക്കു​ക​ളും പാ​ര്‍ക്ക്​ ചെ​യ്തു​വ​രു​ന്നു​ണ്ട്. നേ​ര​ത്തേ പ്ര​വാ​സി യു​വാ​ക്ക​ൾ ഒ​ഴി​വു​ദി​വ​സ​ങ്ങ​ളി​ലും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും ക​ളി​ച്ചി​രു​ന്ന മൈ​താ​ന​ങ്ങ​ൾ പ​ല​തും വ​ലി​യ വാ​ഹ​ന​ങ്ങ​ളും ട്ര​ക്കു​ക​ളും നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ നി​ർ​ത്തി​യി​ടാ​നാ​യി പു​തി​യ സം​വി​ധാ​ന​ങ്ങ​ള്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story