സ്വകാര്യ മേഖലക്ക് പ്രാധാന്യം നൽകി വ്യാപാര നിയമങ്ങൾ പരിഷ്കരിക്കും
text_fieldsകുവൈത്ത് സിറ്റി: വ്യാപാരം, സാമ്പത്തികം, നിയമം എന്നീ മേഖലകളില്‍ അന്താരാഷ്ട്ര നിയമങ് ങളോട് യോജിക്കുന്ന രീതിയിൽ കുവൈത്ത് നിയമനിർമാണം നടത്തും. അന്താരാഷ്ട്ര വ്യാപാര നിയമവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ നടത്തിയ ചര്‍ച്ചയിൽ കുവൈത്ത് നയതന്ത്രജ്ഞ റിഹാബ് അല്‍ ഫര്ഹാന് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘വിഷന്‍ 2035’ പദ്ധതിയുടെ ഭാഗമായി കുവൈത്തിനെ മേഖലയിലെ പ്രധാന വാണിജ്യ, സാമ്പത്തിക കേന്ദ്രമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് കുവൈത്തെന്നും റിഹാബ് സൂചിപ്പിച്ചു.
പൊതുമേഖലയുടെ പങ്കാളിത്തത്തോടെ സ്വകാര്യമേഖലകളില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും സ്വകാര്യമേഖലക്ക് പ്രോത്സാഹനം നൽകുന്ന നയമാണ് രാജ്യത്തിേൻറതെന്നും അവർ കൂട്ടിച്ചേർത്തു. സ്വകാര്യ മേഖലയെ പദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ വിപണിയിലും നിർമാണ പ്രവര്‍ത്തനങ്ങളിലും കൂടുതല്‍ മത്സരശേഷി കൈവരിക്കുകയാണ് ലക്ഷ്യം. വെള്ളം, ഊര്‍ജം, വിദ്യാഭ്യാസം, ആരോഗ്യം, റിയല്‍ എസ്റ്റേറ്റ്, മലിനജല ശുദ്ധീകരണ മാനേജ്മെൻറ് തുടങ്ങി മേഖലകളിൽ നിരവധി പദ്ധതികള്‍ വിഷൻ 2035 പദ്ധതിയുടെ ഭാഗമായി രാജ്യം നടപ്പില്‍വരുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും റിഹാബ് അൽ ഫർവാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
