Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്വ​ദേ​ശി...

സ്വ​ദേ​ശി ഫാ​ർ​മ​സി​സ്​​റ്റു​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ശ്ര​മം

text_fields
bookmark_border
സ്വ​ദേ​ശി ഫാ​ർ​മ​സി​സ്​​റ്റു​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ശ്ര​മം
cancel
camera_alt?????????? ???????? ???????????????? ???????????

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ സ്വ​ദേ​ശി ഫാ​ർ​മ​സി​സ്​​റ്റു​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ അ​ധി​കൃ​ത ​ർ ശ്ര​മം ന​ട​ത്തു​ന്നു. പു​തി​യ ത​ല​മു​റ​യി​ലെ ഫാ​ര്‍മ​സി​സ്​​റ്റു​ക​ളെ വാ​ര്‍ത്ത​ടു​ക്കു​ന്ന​തി​​െൻറ ഭാ ​ഗ​മാ​യി ന​ട​ത്തി​യ ശി​ൽ​പ​ശാ​ല​ക്ക്​​ ഫാ​ര്‍മ​സി വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​ബ്​​ദു​ല്ല അ​ല്‍ മി​ഹ്​​ന നേ​തൃ​ത്വം ന​ൽ​കി. എ​ല്ലാ വി​ഭാ​ഗം തൊ​ഴി​ൽ മേ​ഖ​ല​യി​ലും സ്വ​ദേ​ശി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ താ​ൽ​പ​ര്യ​വും ക​ഴി​വും ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

ഫാ​ര്‍മ​സി രം​ഗ​ത്ത് കൂ​ടു​ത​ല്‍ പ​രി​ശീ​ല​ന​ങ്ങ​ളും പ​ഠ​ന​ക്ലാ​സു​ക​ളും സെ​മി​നാ​റു​ക​ളും സം​ഘ​ടി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നു ഫാ​ര്‍മ​സ്യൂ​ട്ടി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​ലി ഹാ​ദി വ്യ​ക്ത​മാ​ക്കി. സ്വ​കാ​ര്യ​മേ​ഖ​ല​ക​ളി​ല്‍ ഫാ​ര്‍മ​സി​ക​ള്‍ തു​റ​ക്കാ​നും ഇ​വി​ടേ​ക്ക്​ തൊ​ഴി​ല്‍ പ​രി​ശീ​ല​നം ന​ല്‍കാ​നു​മാ​യി കു​വൈ​ത്തി​ലെ പു​തി​യ ത​ല​മു​റ​യെ വാ​ര്‍ത്ത​ടു​ക്കു​ക എ​ന്ന​താ​ണ് സം​ഘ​ട​ന ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. നി​ല​വി​ൽ രാ​ജ്യ​ത്ത്​ 500 സ്വ​കാ​ര്യ ഫാ​ര്‍മ​സി​ക​ളും 2500 ഫാ​ര്‍മ​സി ജീ​വ​ന​ക്കാ​രു​മു​ണ്ടെ​ന്ന്​ ഡോ. ​അ​ബ്​​ദു​ല്ല അ​ല്‍ മി​ഹ്​​ന പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story