Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജ​ലീ​ബ്​...

ജ​ലീ​ബ്​ വി​ക​സ​നത്തിന്​ 22 ദ​ശ​ല​ക്ഷം ദീ​നാ​ർ

text_fields
bookmark_border
ജ​ലീ​ബ്​ വി​ക​സ​നത്തിന്​  22 ദ​ശ​ല​ക്ഷം ദീ​നാ​ർ
cancel
camera_alt???????? ??? ?????????

കു​വൈ​ത്ത് സി​റ്റി: ജ​ലീ​ബ് അ​ല്‍ ശു​യൂ​ഖ് നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക്​ പ​രി​ഹാ​രം കാ​ണാ​നാ​യി 22 ദ​ ശ​ല​ക്ഷം ദീ​നാ​ർ അ​നു​വ​ദി​ച്ച​താ​യി കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി മേ​ധാ​വി അ​ഹ്മ​ദ് അ​ല്‍ മ​ന്‍ഫൂ​ഹി വ ്യ​ക്ത​മാ​ക്കി. ജ​ലീ​ബി​ലെ റോ​ഡു​ക​ള്‍ ന​വീ​ക​രി​ക്കാ​നും അ​ഴു​ക്കു​ചാ​ലു​ക​ള്‍ നി​ർ​മി​ക്കാ​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വ​ർ​ധി​പ്പി​ക്കാ​നും ഈ ​ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.
ഇ​തോ​ടെ ജ​ലീ​ബ് അ​ൽ ശു​യൂ​ഖ് നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ക്കു പ​രി​ഹാ​ര​മാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ ന​ട​ത്തി​യ പ​ഠ​ന​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ​ലി​യ തു​ക വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി അ​നു​വ​ദി​ച്ച​ത്.

പ്ര​ദേ​ശ​ത്ത് മ​ലി​ന​ജ​ലം കെ​ട്ടി​നി​ല്‍ക്കു​ന്ന​തും മാ​ലി​ന്യ​ങ്ങ​ളും ദൈ​നം​ദി​നം കൂ​ടി​വ​രു​ക​യാ​ണ്. നി​ര​വ​ധി ത​വ​ണ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ദ്ധീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും പ​രി​ഹാ​രം കാ​ണാ​നാ​യി​ല്ല. ഇ​തി​നെ തു​ട​ര്‍ന്നാ​ണ് മു​നി​സി​പ്പാ​ലി​റ്റി പു​തി​യ ബൃ​ഹ​ത്​ പ​ദ്ധ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ള്‍ തേ​ടു​മെ​ന്നും വി​വി​ധ ഏ​ജ​ന്‍സി​ക​ളു​മാ​യു​ള്ള ക​രാ​ര്‍ പ്ര​കാ​ര​മാ​യി​രി​ക്കും ന​വീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story