ആറുമാസം നിശ്ചലമായാൽ ബിസിനസ് ലൈസൻസ് റദ്ദാക്കും –മന്ത്രി
text_fieldsകുവൈത്ത് സിറ്റി: ആറുമാസക്കാലം ഇടപാടുകൾ നടത്താതെ നിശ്ചലമായാൽ വാണിജ്യ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി മർയം അഖീൽ പറഞ്ഞു. വ്യാജ കമ്പനികൾ ഉണ്ടാക്കി വിസക്കച്ചവടം നടത്തുന്നത് തടയാനാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തുന്നത്. ലൈസൻസ് സമ്പാദിച്ച ശേഷം വാണിജ്യ ഇടപാടുകളൊന്നും നടത്താതെയും ഒാഫിസ് തുറക്കാതെയും വിസക്കച്ചവടം നടത്തുന്ന ‘സ്ഥാപനങ്ങൾ’ ധാരാളമുണ്ട്.
ഒരുവർഷത്തിനകം ലൈസൻസ് പുതുക്കാതിരുന്നാലും തുടർച്ചയായ ആറുമാസം ഒാഫിസ് പ്രവർത്തിക്കാതിരുന്നാലും ലൈസൻസ് റദ്ദാക്കുമെന്ന് കുവൈത്ത് ലൈസൻസ് നിയമത്തിൽ പറയുന്നുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ നടപടിക്കിരയായ സ്ഥാപന ഉടമകൾ വാണിജ്യ മന്ത്രാലയത്തെ പരാതിയുമായി സമീപിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് മന്ത്രി നിലപാട് ഉൗന്നിപ്പറഞ്ഞത്. കമ്പനികൾ പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥർ പരിശോധന നടത്തും. അടുത്തിടെ നടത്തിയ പരിശോധനയിൽ നിരവധി സ്ഥാപനങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
