13,000 ദീനാറിൻെറ കള്ളനോട്ട് പിടികൂടി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 13,000 ദീനാറിെൻറ കള്ളനോട്ട് പിടികൂടി. അബ്ദലിയിലെ ഫാമിനു സമീപം ബാഗിൽ ഉപേക്ഷിച്ച നിലയിലാണ് വ്യാജ കറൻസി കണ്ടെത്തിയത്. ഫാം ഉടമയാണ് പൊലീസിനെ വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കള്ളനോട്ടുമായി ഹവല്ലിയിലും മഹബൂലയിലും രണ്ടുപേരെ പിടികൂടിയിരുന്നു. ഹവല്ലിയിലെ മണി എക്സ്ചേഞ്ചിൽ നാട്ടിലേക്ക് പണമയക്കാനെത്തിയ ബംഗ്ലാദേശിയിൽനിന്നാണ് 20 ദീനാറിെൻറ കള്ളനോട്ടുകൾ കണ്ടെത്തിയത്.
മഹബൂലയിലും മണി എക്സ്ചേഞ്ച് വഴി 20 ദീനാറിെൻറ 15 കള്ളനോട്ട് കൊടുത്ത് നാട്ടിലേക്ക് പണം അയക്കാൻ ശ്രമം നടത്തിയത് ബംഗ്ലാദേശ് പൗരനാണ്. എക്സ്ചേഞ്ച് ജീവനക്കാർ ഇയാളെ പൊലീസിൽ ഏൽപിച്ചു. കള്ളനോട്ടുകൾ വ്യാപകമാവുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ പൊതുജനങ്ങളോട് ജാഗ്രത പുലർത്താൻ അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
