400 കി​ലോ ക​ഞ്ചാ​വ്​ പി​ടി​കൂ​ടി

  • ഇ​റാ​നി​ൽ​നി​ന്ന്​  ക​ണ്ടെ​യ്​​ന​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച​താ​യി​രു​ന്നു

08:49 AM
09/10/2019

കു​വൈ​ത്ത് സി​റ്റി: ഇ​റാ​നി​ല്‍നി​ന്നു കു​വൈ​ത്തി​ലേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച 400 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. കു​വൈ​ത്തി​ലെ ദോ​ഹ തു​റ​മു​ഖ ക​സ്​​റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​ ക​ഞ്ചാ​വ്​ പി​ടി​കൂ​ടി​യ​ത്. തീ​ര​സം​ര​ക്ഷ​ണ​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​െ​ട​യാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്നു​വേ​ട്ട. ഉ​ള്ളി കൊ​ണ്ടു​വ​ന്ന ക​ണ്ടെ​യ്​​ന​റി​ൽ നി​ര​വ​ധി ബാ​ഗു​ക​ളി​ലാ​യി ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ക​സ്​​റ്റം​സ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. 

സം​ശ​യ​ത്തെ തു​ട​ര്‍ന്ന്​ ക​സ്​​റ്റം​സ് അ​ധി​കൃ​ത​ര്‍ മു​ഴു​വ​ൻ ലോ​ഡും സൂ​ക്ഷ്​​മ​മാ​യി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. തൊ​ണ്ടി​മു​ത​ലും പ്ര​തി​ക​ളെ​യും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ കൈ​മാ​റി. 

Loading...
COMMENTS