റാനിറ്റിഡിന്‍ ചേരുവകൾ അടങ്ങിയ മരുന്നുകൾ നിരോധിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍ റാനിറ്റിഡിന്‍ ചേരുവ അടങ്ങിയ ഔഷധങ്ങൾ ആരോഗ്യ മന്ത്രാലയം നിരോധിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ ഫുഡ് ആൻഡ് ഡ്രഗ് വിഭാഗം അസിസ്റ്റൻറ് അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അല്‍ ബദര്‍ ആണ് ഇക്കാര്യം അറിയിച്ചത്. അസിഡിറ്റി ഉള്‍പ്പെടെ ഉദര സംബന്ധമായ ചില അസുഖങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്ന റാനിറ്റിഡിന്‍ ചേരുവ അടങ്ങിയ ഏറ്റവും പ്രചാരമുള്ള ഗുളികയും നിരോധിക്കപ്പെട്ടവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
ഈ വിഭാഗത്തില്‍ പെട്ട ഔഷധങ്ങളില്‍ അര്‍ബുദത്തിനു കാരണമാകുന്ന ചില ഘടകങ്ങള്‍ കണ്ടെത്തിയതായി യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിമിനിസ്ട്രേഷന്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ ഈ ഔഷധം ഉപയോഗിക്കുന്ന രോഗികള്‍ ചികിത്സിക്കുന്ന ഡോക്ടറുമായി ബന്ധപ്പെട്ട് ലഭ്യമായ ബദല്‍ ഔഷധം നേടണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
