Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനിയമലംഘനം;...

നിയമലംഘനം; മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ 61 പേർ പിടിയിൽ

text_fields
bookmark_border
നിയമലംഘനം; മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ 61 പേർ പിടിയിൽ
cancel
camera_alt??????? ????? ???????? ??????????? ??????????????????????????? ???????????????? ?????????? ????????????????? ???????

കു​വൈ​ത്ത് സി​റ്റി: ജ​ലീ​ബ് അ​ല്‍ ശു​യൂ​ഖ് സ​ബാ​ഹ് സാ​ലിം നി​ർ​മാ​ണ മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്​ കു​വ ൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യും വ്യാ​പാ​ര വ​ക​പ്പും സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ ര​ണ്ട ു ദി​വ​സ​ങ്ങ​ളി​ല്‍ തു​ട​ര്‍ച്ച​യാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി നി​ർ​മാ​ണ​മേ​ഖ​ല​യി​ല്‍ തൊ​ഴി​ല്‍ചെ​യ്യു​ന്ന 61 പേ​രെ സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തി​ട്ടു​ണ്ട്. റെ​സി​ഡ​ന്‍സി നി​യ​മം ലം​ഘി​ച്ച്​ തൊ​ഴി​ലു​ക​ളി​ലേ​ർ​പ്പെ​ട്ട​തി​നാ​ണ് ഇ​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​രി​ല്‍ കൂ​ടു​ത​ലും ക​മ്പ​നി വി​സ​യി​ല്‍ രാ​ജ്യ​ത്തെ​ത്തി​യ​വ​രാ​ണ്.

ക​മ്പ​നി വി​സ​യി​ലു​ള്ള 26 പേ​രെ​യാ​ണ് സം​ഘം പി​ടി​കൂ​ടി​യ​ത്. 20ാം ന​മ്പ​ര്‍ വി​സ​യി​ലു​ള്ള 15 പേ​രെ​യും ചെ​റു​കി​ട വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ വി​സ​യി​ലെ​ത്തി​യ കു​റ​ച്ചു​പേ​രെ​യും സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തി​ട്ടു​ണ്ടെ​ന്നു അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തെ വി​ദേ​ശി​ക​ള്‍ കൂ​ടു​ത​ല്‍ താ​മ​സി​ക്കു​ന്ന​ത് ഈ ​മേ​ഖ​ല​യി​ലാ​ണ്. നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ജ​ലീ​ബ് അ​ല്‍ ശു​യൂ​ഖി​ല്‍നി​ന്നു മാ​ത്രം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​ക​ളും റെ​യ്ഡു​ക​ളും വ്യാ​പി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ തു​ട​ച്ചു​നീ​ക്കി ജ​ലീ​ബ് അ​ല്‍ ശു​യൂ​ഖി​നെ മാ​റ്റി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് മു​നി​സി​പ്പാ​ലി​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story