Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനിരന്തരം കാ​രു​ണ്യം...

നിരന്തരം കാ​രു​ണ്യം ചൊ​രി​ഞ്ഞ് രാ​ജ്യം തീ​ർ​ക്കു​ന്ന​ത് പു​തി​യ മാ​തൃ​ക

text_fields
bookmark_border
നിരന്തരം കാ​രു​ണ്യം ചൊ​രി​ഞ്ഞ്  രാ​ജ്യം തീ​ർ​ക്കു​ന്ന​ത് പു​തി​യ മാ​തൃ​ക
cancel
camera_alt???????????????? ??????????? ???????????? ?????????? ????????????? ?????????????? ??????????????? ????????????????????

കു​വൈ​ത്ത് സി​റ്റി: വി​ശ​ന്നും വി​വ​ശ​രാ​യും ക​ഴി​യു​ന്ന​വ​ർ​ക്കെ​ല്ലാം ആ​ശ്വാ​സ​ത്തി​െൻറ ക​ര​സ്പ​ർ​ശം പ ​ക​ർ​ന്നു​ന​ൽ​കു​ന്ന കു​വൈ​ത്തി​െൻറ മാ​നു​ഷി​ക​മൂ​ല്യ​മേ​റി​യ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ലോ​ക​ത്തി​നു​ ത​ന്നെ മാ​തൃ​ക​യാ​വു​ന്നു. കു​വൈ​ത്ത് അ​മീ​ര്‍ ശൈ​ഖ് സ​ബാ​ഹ് അ​ല്‍ അ​ഹ്​​മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹി​െ ൻറ പ്ര​ത്യേ​ക നി​ർ​ദേ​ശാ​നു​സാ​രം ലോ​ക​മെ​ങ്ങും വ്യാ​പി​ക്കു​ന്ന ഇൗ ​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ക്ക് അ​ള​വി​ല്ലാ​ത്ത സ​മ്പ​ത്തും പ​ണ​വും സേ​വ​ന​പ്ര​വ​ർ​ത്ത​ക​രെ​യു​മാ​ണ്​ രാ​ജ്യം വി​നി​യോ​ഗി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വാ​ര​ത്തി​ല്‍ മാ​ത്രം കു​വൈ​ത്തി​ലെ പ്ര​ധാ​ന ചാ​രി​റ്റി സം​ഘാ​ട​ക​രാ​യ റെ​ഡ് ക്ര​സ​ൻ​റ് സൊ​സൈ​റ്റി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്.

സ​ഹാ​യ വ​സ്തു​ക്ക​ള്‍ ആ​വ​ശ്യ​ക്കാ​രി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​ല്‍ അ​റ​ബ് റെ​ഡ് ക്ര​സ​ൻ​റും റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി​യും അ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഭം​ഗി​യാ​യി നി​റ​വേ​റ്റു​ന്ന​തി​ല്‍ വി​ജ​യി​ച്ചി​ട്ടു​ണ്ടെ​ന്നു കു​വൈ​ത്ത് റെ​ഡ് ക്ര​സ​ൻ​റ് സൊ​സൈ​റ്റി മേ​ധാ​വി ഡോ. ​ഹി​ലാ​ല്‍ അ​ല്‍ സ​യാ​ര്‍ വ്യ​ക്ത​മാ​ക്കി. അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലു​ള്ള റെ​ഡ് ക്ര​സ​ൻ​റ് സൊ​സൈ​റ്റി​യു​ടെ കീ​ഴ്ഘ​ട​ക​ങ്ങ​ളു​മാ​യി ന​ട​ത്തി​യ ച​ര്‍ച്ച​ക്കി​ട​യി​ല്‍ ക​ഴി​ഞ്ഞ​വാ​ര​ത്തി​ല്‍ സം​ഘ​ട​ന ന​ട​ത്തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം വി​ല​യി​രു​ത്തി. പ്ര​കൃ​തി ക്ഷോ​ഭ​ത്തി​ലും മാ​നു​ഷി​ക സം​ഘ​ര്‍ഷ​ത്തി​ലും വീ​ടു​ക​ളും വാ​സ​സ്ഥ​ല​ങ്ങ​ളും ന​ഷ്​​ട​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​ന​മാ​യ അ​ടു​ത്ത ല​ക്ഷ്യം. ലെ​ബ​നാ​നി​ലെ 19 വ​യ​സ്സു​ള്ള യു​വ​തി​യു​ടെ വൃ​ക്ക മാ​റ്റി​വെ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​ക്കാ​വ​ശ്യ​മാ​യ തു​ക കു​വൈ​ത്ത് റെ​ഡ് ക്ര​സ​ൻ​റ് സൊ​സൈ​റ്റി ന​ല്‍കി. യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദ​ര്‍ശി​ച്ച്​ ആ​വ​ശ്യ​വ​സ്തു​ക്ക​ളും ​െകെ​മാ​റി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ത്ര​മ​ല്ല, ല​ബ​നാ​നി​ലെ സി​റി​യ​ന്‍ അ​ഭ​യാ​ർ​ഥി കേ​മ്പി​ലു​ള്ള രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​നും അ​ദാ​ന്‍, ഷ​ബ്​​വ ഭാ​ഗ​ങ്ങ​ളി​ലെ 175 ജ​ന​ങ്ങ​ള്‍ക്ക്​ ഉ​പ​കാ​ര​പ്പെ​ടു​ന്ന തൊ​ഴി​ല്‍ ശി​ല്‍പ​ശാ​ല സം​ഘ​ടി​പ്പി​ക്കാ​നും ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ക​ഴി​ഞ്ഞു. പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍ക്കു തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി പ​ഠ​ന ക്ലാ​സു​ക​ളും പ​രി​ശീ​ല​ന​വും സം​ഘ​ട​ന തു​ട​രു​ക​യാ​ണ്. മെ​ഷീ​നു​ക​ള്‍ ഫി​ക്‌​സ് ചെ​യ്യു​ക, എ.​സി, ക​മ്പ്യൂ​ട്ട​ര്‍, മൊ​ബൈ​ല്‍, ടാ​ബ് ലെ​റ്റ് തു​ട​ങ്ങി​യ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ റി​പ്പ​യ​റി​ങ്​ പ​രി​ശീ​ല​ന​ങ്ങ​ളാ​ണ് സം​ഘം സം​ഘ​ടി​ച്ച​ത്.

അ​തേ​സ​മ​യം, ഇ​റാ​ഖി​ലെ ഇ​ര്‍ബി​ല്‍ പ്ര​ദേ​ശ​ത്തെ മൊ​സൂ​ള്‍ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ല്‍ വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​സൗ​ക​ര്യ​ത്തി​നു വേ​ണ്ടി 10 ബ​സു​ക​ള്‍ കു​വൈ​ത്ത് റി​ലീ​ഫ് സൊ​സൈ​റ്റി ന​ല്‍കി​യ​താ​യി ഇ​ര്‍ബി​ലി​ലെ കു​വൈ​ത്ത് മേ​ധാ​വി ഡോ. ​ഉ​മ​ര്‍ അ​ല്‍ കാ​ൻ​ദ​രി വ്യ​ക്ത​മാ​ക്കി. മാ​ത്ര​മ​ല്ല, തു​ര്‍ക്കി​യി​ലെ സി​റി​യ​ന്‍ അ​ഭ​യാ​ർ​ഥി​ക​ള്‍ക്കു വേ​ണ്ടി മൂ​ന്നു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ നി​ർ​മി​ക്കാ​ന്‍ കു​വൈ​ത്ത് ചാ​രി​റ്റി പ്ര​വ​ര്‍ത്ത​ക​ര്‍ സം​ഭ​വ​ന​ക​ള്‍ ന​ല്‍കി​യി​രു​ന്നു. ജോ​ര്‍ഡ​ന്‍ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ അ​മ്മാ​നി​ല്‍ ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​വ​ര്‍ക്കു വേ​ണ്ടി 1000 ട​ൺ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ക​യും സു​ഡാ​നി​ലെ പ്ര​ള​യ​ത്തി​ല്‍ നാ​ശ​ന​ഷ്​​ട​ങ്ങ​ള്‍ സം​ഭ​വി​ച്ച​വ​രെ സ​ഹാ​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളി​ലാ​യി 110 ട​ണ്‍ ആ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ള്‍ ന​ല്‍കാ​ന്‍ സാ​ധി​ച്ച​താ​യും ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഘ​ട​ന മേ​ധാ​വി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story