വ്യോമമാർഗത്തിലും നിരീക്ഷണം ശക്തം; എന്തും നേരിടാൻ സജ്ജം
text_fieldsകുവൈത്ത് സിറ്റി: പ്രതിരോധമന്ത്രി ശൈഖ് നാസര്‍ സബാഹ് അല്‍ അഹ്മദ് അസ്സബാഹും സംഘവും കു വൈത്ത് വ്യോമസേനയുടെയും വ്യോമ പ്രതിരോധ സേനയുടെയും പ്രധാന കേന്ദ്രത്തില്‍ പര്യടനം നടത്തി. മേഖലയില്‍ നില നില്ക്കുന്ന സംഘര്‍ഷാവസ്ഥയെ തുര്‍ന്നാണ് അദ്ദേഹത്തിെൻറ പര്യടന ം.
സംഘര്‍ഷാവസ്ഥയെ നേരിടാന്‍ കുവൈത്ത് വ്യോമസേന തയാറാക്കിയ ഒരുക്കങ്ങളും ക്രമീകര ണവും അദ്ദേഹം സൂക്ഷ്മമായി വിലയിരുത്തി. നിലവില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന കലുഷിത അ ന്തരീക്ഷത്തില്‍ രാജ്യത്തെ സംരക്ഷിക്കാനും അടിയന്തര സാഹചര്യങ്ങളെ അതിവേഗം നേരിടാന ും ആവശ്യമായ ജാഗ്രത എപ്പോഴും പുലർത്തണമെന്ന് അദ്ദേഹം വ്യോമസേനയെ അറിയിച്ചു.
മേഖലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു കൂടുതല്‍ തയാറെടുപ്പോടെ കുവൈത്ത് സൈന്യം ഒരുങ്ങിയതായി കഴിഞ്ഞ ബുധനാഴ്ച സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. അതേസമയം, രാജ്യത്തിെൻറ വടക്കു ഭാഗത്തുള്ള വ്യോമ പ്രതിരോധ കേന്ദ്രങ്ങളിലെ തയാറെടുപ്പുകള്‍ പരിശോധിക്കുന്നതിനായി കുവൈത്ത് സായുധ സേന ചീഫ് ലഫ്റ്റനൻറ് ജനറല്‍ മുഹമ്മദ് അല്‍ ഖോദോര് പര്യടനം നടത്തി. രാജ്യത്തിെൻറ സംരക്ഷണത്തിനായി കൂടുതല്‍ തയാറെടുപ്പുകള്‍ നടത്തിയതായും മുഴുവന്‍ സൈനിക ഉദ്യോഗസ്ഥരും സർവസജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. മേഖലയിലെ സ്ഥിതിഗതികൾ കലുഷിതമായ പശ്ചാത്തലത്തിൽ എല്ലാവിധ ഭീഷണികളെയും നേരിടാന്‍ സായുധസേനകൾ സുസജ്ജവും സുശക്തവുമാണെന്ന് നേരത്തേ തന്നെ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഇഷാം അല്‍ നാഹം ഉറപ്പുവരുത്തിയിരുന്നു.
കര, കടൽ അതിർത്തി പ്രദേശങ്ങളിൽ കർശന സുരക്ഷയാണുള്ളത്. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും സംശയാസ്പദമായി കാണപ്പെടുന്ന മുഴുവന്‍ സാഹചര്യങ്ങളെ നേരിടാനുള്ള കരുത്തിലാണ് ആഭ്യന്തരമന്ത്രാലയമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള വിവിധ സേനാമേധാവികൾ, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുൾപ്പെട്ട ചര്‍ച്ചകൾക്കു ശേഷമാണ് അല്‍ നാഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയെ അസ്ഥിരപ്പെടുത്തുന്ന ഏത് സംഭവത്തേയും നേരിടാന്‍ സന്നദ്ധരായിരിക്കണമെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് സായുധ സേനയോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ശനിയാഴ്ച രാജ്യത്ത് അജ്ഞാത ഡ്രോണ്‍ പറക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നു രാജ്യത്തെ പ്രധാന സ്ഥാപനങ്ങളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, കുവൈത്ത് പ്രധാനമന്ത്രി ശൈഖ്് ജാബിര്‍ മുബാറക് അല്‍ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തില്‍ രാജ്യത്തെ ഉന്നത സുരക്ഷ ഉദ്യോഗസ്ഥരുമായി ഞായറാഴ്ച അടിയന്തര യോഗവും ചേര്‍ന്നിരുന്നു. രാജ്യത്തെ തീരപ്രദേശങ്ങളില്‍ കാണപ്പെട്ട അജ്ഞാത ഡ്രോണിനെക്കുറിച്ചുള്ള അന്വേഷണം സുരക്ഷാ ഏജന്‍സികള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് ആക്ടിങ് പ്രതിരോധ മന്ത്രി അനീസ് അല്‍ സലാഹും വ്യക്തമാക്കി. രാജ്യം അതിർത്തി പങ്കിടുന്ന സൗദിയിലുണ്ടായ ആക്രമണത്തെ അതിഗൗരവത്തോടെ തന്നെ കാണുന്നതിനൊപ്പം എല്ലാ അതിർത്തിപ്രദേശങ്ങളിലും ഇപ്പോൾ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. ഇറാഖ് അതിർത്തിയിലും അതിജാഗ്രത തന്നെയാണ് തുടരുന്നത്. കുവൈത്തുമായി സമുദ്രാതിർത്തി പങ്കിടുന്ന രാജ്യമാണ് ഇറാൻ.
അരാംകോ ആക്രമണം നടന്ന പശ്ചാത്തലത്തിൽ സമുദ്രാന്തർ ഭാഗങ്ങളിലുൾപ്പെടെ സുശക്തമായ സുരക്ഷസംവിധാനങ്ങളാണ് രാജ്യം ഇതുവരെ ഏർപ്പെടുത്തിയിട്ടുള്ളത്. എന്തും നേരിടാനുള്ള സന്നാഹങ്ങൾ സജ്ജമാക്കിയതിനൊപ്പം, വിഹ്വലരാവേണ്ട ആവശ്യമില്ലെന്നാണ് രാജ്യത്തെ ജനങ്ങളോട് സുരക്ഷാവൃത്തങ്ങൾ നൽകുന്ന സന്ദേശം. ഒപ്പം കിംവദന്തികളിൽ വിശ്വസിക്കരുതെന്നും ഉൗഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും നിർദേശിച്ചു. രാജ്യത്തെ മുഴുവൻ തുറമുഖങ്ങളിലും എണ്ണ സംസ്കരണ ശാലകളിലും പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. വാണിജ്യ-വ്യവസായ മന്ത്രി ഖാലിദ് അൽ റൗദാെൻറ നിർദേശ പ്രകാരം എണ്ണ ടെർമിനലുകൾക്കും വ്യാപാര തുറമുഖങ്ങൾക്കും ബാധകമാകുംവിധം സുരക്ഷാ സംവിധാനം ഇരട്ടിയിലധികം വർധിപ്പിച്ചു. ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള വിവിധ സേനാമേധാവികൾ, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുൾപ്പെട്ട നിരവധി ചര്‍ച്ചകൾ ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയെ അസ്ഥിരപ്പെടുത്തുന്ന ഏത് സംഭവത്തേയും നേരിടാന്‍ സന്നദ്ധരായിരിക്കണമെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് സായുധ സേനയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
