പക്ഷികളെ വേട്ടയാടുന്ന  നാലംഗ സംഘം പിടിയിൽ

  • അ​ല്‍ സ​ഖ്ഹി​യ​യി​ല്‍  വേ​ട്ട ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്

  • പ്ര​തി​ക​ളി​ല്‍നി​ന്ന് 16  പ​ക്ഷി​ക​ളെ​ ക​ണ്ടെ​ടു​ത്തു

09:32 AM
20/09/2019
അ​ല്‍ സ​ഖ്ഹി​യ​യി​ല്‍ പി​ടി​യി​ലാ​യ വേ​ട്ട​സം​ഘ​ത്തി​ൽ​നി​ന്ന് ല​ഭി​ച്ച പ​ക്ഷി​ക​ൾ

 കു​വൈ​ത്ത് സി​റ്റി: പ​ക്ഷി​ക​ളെ വേ​ട്ട​യാ​ടി​പ്പി​ടി​ക്കു​ന്ന നാ​ലം​ഗ സം​ഘ​ത്തെ പി​ടി​കൂ​ടി കു​റ്റം ചു​മ​ത്തി​യ​താ​യി പ​രി​സ്ഥി​തി വ​കു​പ്പ് അ​റി​യി​ച്ചു. രാ​ജ്യ​ത്തെ വ​ട​ക്ക്​-​പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​മാ​യ അ​ല്‍ സ​ഖ്ഹി​യ​യി​ല്‍നി​ന്ന് പ​ക്ഷി​വേ​ട്ട ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. ജ​ഹ്‌​റ ഗ​വ​ര്‍ണ​റേ​റ്റ് പ​രി​സ്ഥി​തി വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഘ​ത്തെ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക​ള്‍ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കു​ന്ന​തി​നു വേ​ണ്ടി സി​ദ്ദീ​ഖ് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലേ​ക്കു കൈ​മാ​റി.

പ്ര​തി​ക​ളി​ല്‍നി​ന്ന് 16 പ​ക്ഷി​ക​ളെ​യാ​ണ് പ​രി​ശോ​ധ​ന​സം​ഘം ക​ണ്ടെ​ടു​ത്ത​ത്. ഇ​തി​ല്‍ എ​ട്ടു പ​ക്ഷി​ക​ള്‍ക്കു ജീ​വ​നു​ണ്ടാ​യി​രു​ന്നു. അ​വ​യെ സ്വ​ത​ന്ത്ര​മാ​ക്കി​യ​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ലൈ​സ​ന്‍സി​ല്ലാ​തെ ആ​യു​ധം കൈ​വ​ശം വെ​ച്ച​തി​നും അ​ന​ധി​കൃ​ത​മാ​യി പ​ക്ഷി​ക​ളെ വേ​ട്ട​യാ​ടി​യ​തി​നു​മാ​ണ് ഇ​വ​ര്‍ക്കെ​തി​രെ കേ​സ് ഫ​യ​ല്‍ ചെ​യ്ത​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Loading...
COMMENTS