നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍  ന​ട​ത്തി​യ​താ​യി തെ​ളി​ഞ്ഞാ​ല്‍ വ​ര്‍ക്ക് പെ​ര്‍മി​റ്റ്  റ​ദ്ദാ​ക്കും

  • വ​ര്‍ക്ക് പെ​ര്‍മി​റ്റു​ക​ളി​ൽ കൃ​ത്രി​മം മാ​ൻ​പ​വ​ർ അ​തോ​റി​റ്റി  പ​രി​ശോ​ധ​ന തു​ട​ങ്ങി 

  • മൂ​ന്നു​വ​ര്‍ഷ​ത്തി​നി​ടെ  അ​നു​വ​ദി​ച്ച പെ​ര്‍മി​റ്റു​ക​ള്‍ പ​രി​ശോ​ധി​ക്കും

10:05 AM
20/09/2019

കു​വൈ​ത്ത് സി​റ്റി: വ​ര്‍ക്ക് പെ​ര്‍മി​റ്റ് പേ​പ്പ​റു​ക​ളി​ല്‍ കൃ​ത്രി​മം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍ന്ന് മാ​ന്‍പ​വ​ര്‍ അ​തോ​റി​റ്റി വി​വി​ധ വ​ര്‍ക്ക് പെ​ര്‍മി​റ്റു​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ തു​ട​ങ്ങി​യ​താ​യി ചി​ല ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത ചി​ല​ർ രാ​ജ്യ​ത്തെ സ്വ​കാ​ര്യ​മേ​ഖ​ല​ക​ളി​ല്‍ ജോ​ലി ചെ​യ്തു​വ​രു​ന്ന വി​വ​രം  ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നു മാ​ന്‍പ​വ​ര്‍ അ​തോ​റി​റ്റി അ​റി​യി​ച്ചു.

മു​ൻ വ​ര്‍ഷ​ങ്ങ​ളി​ല്‍ ന​ല്‍കി​വ​ന്ന വ​ര്‍ക്ക് പെ​ര്‍മി​റ്റു​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ പ്ര​ത്യേ​ക സം​ഘ​ത്തെ അ​തോ​റി​റ്റി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ന​ട​ത്തി​യ​താ​യി തെ​ളി​ഞ്ഞാ​ല്‍ വ​ര്‍ക്ക് പെ​ര്‍മി​റ്റ് റ​ദ്ദാ​ക്കു​ക​യും നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും മാ​ന്‍പ​വ​ര്‍ അ​തോ​റി​റ്റി കൂ​ട്ടി​ച്ചേ​ര്‍ത്തു.

Loading...
COMMENTS