റോഡിൽ വിലങ്ങുതടിയായാൽ വലിയ വില നൽകേണ്ടി വരും

  • ട്രാ​ഫി​ക് നി​യ​മം ലം​ഘി​ച്ച 50 ബ​സു​ക​ൾ പി​ടി​ച്ചെ​ടു​ത്തു  

  • ഗ​താ​ഗ​ത ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്ന ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി ട്രാ​ഫി​ക് പൊ​ലീ​സ്

19:20 PM
20/09/2019

കു​വൈ​ത്ത് സി​റ്റി: ട്രാ​ഫി​ക് നി​യ​മം ലം​ഘി​ച്ച് സ​ർ​വി​സ് ന​ട​ത്തി​യ 50 ബ​സു​ക​ൾ അ​ഹ്മ​ദി ഗ​വ​ര്‍ണ​റേ​റ്റ് ട്രാ​ഫി​ക് അ​ധി​കൃ​ത​ര്‍ പി​ടി​ച്ചെ​ടു​ത്തു. റോ​ഡി​ല്‍ അ​നാ​വ​ശ്യ​മാ​യി നി​ര്‍ത്തി​യി​ടു​ക, ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തു​ക, നി​ശ്ചി​ത സ്​​റ്റോ​പ്പി​ല്ലാ​തെ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ടു​ക, ക​യ​റ്റു​ക തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ക്കാ​ണ് ബ​സു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

നി​ര​വ​ധി പ​രാ​തി​ക​ളെ തു​ട​ര്‍ന്നാ​ണ് ട്രാ​ഫി​ക് അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. സ്കൂ​ള്‍ വി​ടു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ അ​ഹ്മ​ദി​യി​ല്‍ വ​ൻ ഗ​താ​ഗ​ത ത​ട​സ്സം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ഏ​രി​യ​ക​ളി​ല്‍ ബ​സു​ക​ളു​ടെ ക്ര​മ​ര​ഹി​ത​മാ​യ പാ​ർ​ക്കി​ങ്ങും സ​ർ​വി​സും ഗ​താ​ഗ​ത ത​ട​സ്സ​ത്തി​നു പ്ര​ധാ​ന കാ​ര​ണ​മാ​കു​ന്ന​താ​യി ക​ണ്ടെ​ത്തി. പി​ടി​ച്ചെ​ടു​ത്ത ബ​സു​ക​ള്‍ ഗാ​രേ​ജി​ലേ​ക്കു മാ​റ്റി​യ​താ​യി ട്രാ​ഫി​ക് വി​ഭാ​ഗം അ​റി​യി​ച്ചു.

Loading...
COMMENTS