Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ശ്ചി​മേ​ഷ്യ​ൻ...

പ​ശ്ചി​മേ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്​ കു​വൈ​ത്ത് പാ​രാ​ലി​മ്പി​ക്സ് ബാ​സ്ക​റ്റ്​​ബാ​ൾ ടീ​മി​ന് വി​ജ​യ​ത്തു​ട​ക്കം

text_fields
bookmark_border
പ​ശ്ചി​മേ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്​ കു​വൈ​ത്ത് പാ​രാ​ലി​മ്പി​ക്സ്  ബാ​സ്ക​റ്റ്​​ബാ​ൾ ടീ​മി​ന് വി​ജ​യ​ത്തു​ട​ക്കം
cancel
camera_alt?????????????????? ??????????????? ???????????????????? ????????????????? ?????????? ??????? ???

കു​വൈ​ത്ത് സി​റ്റി: ജോ​ർ​ഡ​നി​ൽ ആ​രം​ഭി​ച്ച പ​ശ്ചി​മേ​ഷ്യ​ൻ പാ​രാ​ലി​മ്പി​ക്സ് ബാ​സ്ക​റ്റ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത് ദേ​ശീ​യ ടീ​മി​ന് മി​ക​ച്ച തു​ട​ക്കം. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബ​ഹ്റൈ​ൻ ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ടീം ​ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ തു​ട​ക്കം കു​റി​ച്ച​ത്.

മു​ഴു​വ​ൻ ത​ന്ത്ര​ങ്ങ​ളും പു​റ​ത്തെ​ടു​ത്ത ടീം 19​നെ​തി​രെ 53 പോ​യ​ൻ​റു​ക​ൾ ബാ​സ്ക​റ്റി​ലാ​ക്കി​യാ​ണ് മി​ന്നു​ന്ന ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ത്ര​സി​പ്പി​ക്കു​ന്ന ആ​ദ്യ​ജ​യം സ്വ​ന്ത​മാ​ക്കി​യ ടീ​മി​ന് മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണം പ്ര​യാ​സ​മാ​കി​ല്ലെ​ന്നും ഇ​തേ രീ​തി​യി​ൽ ക​ളി പു​റ​ത്തെ​ടു​ക്കാ​നാ​യാ​ൽ വി​ജ​യം അ​നാ​യാ​സ​മാ​യേ​ക്കു​മെ​ന്നും പാ​രാ​ലി​മ്പി​ക്സ് കു​വൈ​ത്ത് ഡെ​ലി​ഗേ​ഷ​ൻ മേ​ധാ​വി ഷാ​ഫി അ​ൾ ഹാ​ജ​രി വ്യ​ക്ത​മാ​ക്കി. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​റാ​ഖി​നെ​തി​രെ​യാ​യി​രി​ക്കും ഇൗ ​റൗ​ണ്ടി​ലെ ഗ്രൂ​പ്​ മാ​ച്ചി​ൽ അ​ൽ​പം വെ​ല്ലു​വി​ളി നേ​രി​ടേ​ണ്ടി വ​രു​ക​യെ​ന്നും ടീ​മി​െൻറ ഇ​പ്പോ​ഴ​ത്തെ പ്ര​ക​ട​നം ന​ല്ല പ്ര​തീ​ക്ഷ പ​ക​രു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കു​വൈ​ത്തി​നൊ​പ്പം ഇ​റാ​ഖും ബ​ഹ്റൈ​നു​മാ​ണ് ആ​ദ്യ ഗ്രൂ​പ്പി​ലു​ള്ള​ത്. ജോ​ർ​ഡ​ൻ, ഒ​മാ​ൻ, യു.​എ.​ഇ എ​ന്നീ ടീ​മു​ക​ൾ ഉ​ൾ​പ്പെ​ട്ട​താ​ണ് ര​ണ്ടാം ഗ്രൂ​പ്. ഇ​റാ​ഖി​നെ​തി​രെ കു​വൈ​ത്ത് ടീം ​ഇ​ന്ന് മ​ത്സ​ര​ത്തി​നി​റ​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait-kuwait news-gulf news
News Summary - kuwait-kuwait news-gulf news
Next Story