Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇൗ...

ഇൗ ​ശി​ശു​ദി​ന​ത്തി​ലും കു​രു​ന്നു​ക​ൾ കു​വൈ​ത്തി​നെ നി​റ​ച്ചാ​ർ​ത്ത​ണി​യി​ക്കും

text_fields
bookmark_border
ഇൗ ​ശി​ശു​ദി​ന​ത്തി​ലും കു​രു​ന്നു​ക​ൾ കു​വൈ​ത്തി​നെ നി​റ​ച്ചാ​ർ​ത്ത​ണി​യി​ക്കും
cancel
camera_alt??? (????????) ?????????? ????????????? ?????? 2019? ????????????? ??????? ????????????? ?????????????? ?????????????????????????? ?????????????

കു​വൈ​ത്ത് സി​റ്റി: കു​രു​ന്നു​ഭാ​വ​ന​ക്കും സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ​ക്കും നി​റ​ഭേ​ദ​ങ്ങ​ൾ തീ​ർ​ക്കു​ന് ന കു​വൈ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ന് നാ​ടൊ​രു​ങ്ങു​ന്നു. ക​ഴി​ഞ്ഞ 14 വ​ർ​ഷ​മാ​യി ഏ ​റ്റ​വു​മ​ധി​കം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ര​ച​നാ​മ​ത്സ​ര​മെ​ന്ന ഖ്യാ​തി നേ​ടി​യ ക​ല (ആ​ർ​ട്ട്) കു​വൈ​ത്ത് ഒ​രു​ക്കു​ന്ന ‘നി​റം 2019’ ചി​ത്ര​ര​ച​ന മ​ത്സ​ര​ങ്ങ​ൾ​ക്ക് ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി സം​ഘാ ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ചി​ത്ര​ര​ച​നാ മ​ത്സ​രം ന​വം​ബ​ർ 15ന് ​ഖൈ​ത്താ​നി​ലെ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ൽ ഉ​ച്ച​ക്ക് ര​ണ്ടി​ന്​ ആ​രം​ഭി​ക്കും. പ്ര​ഥ​മ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു​വി​​െൻറ 129ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ക​ല (ആ​ർ​ട്ട്) കു​വൈ​ത്ത്​ കു​ട്ടി​ക​ൾ​ക്കാ​യി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 2005 മു​ത​ൽ ‘നി​റം’ എ​ന്ന നാ​മ​ക​ര​ണ​ത്തി​ൽ വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന പ​രി​പാ​ടി​യു​ടെ 15ാം വാ​ർ​ഷി​ക​മാ​ണ് ഇ​ത്ത​വ​ണ.

ഡ്രോ​യി​ങ്ങി​ലും പെ​യി​ൻ​റി​ങ്ങി​ലു​മാ​യി നാ​ല് ഗ്രൂ​പ്പു​ക​ളി​ലാ​യാ​ണ് മ​ത്സ​രം. ഗ്രൂ​പ്​ എ (​എ​ൽ.​കെ.​ജി മു​ത​ൽ ഒ​ന്നാം ക്ലാ​സ് വ​രെ), ഗ്രൂ​പ്​ ബി (​ര​ണ്ടാം ക്ലാ​സ് മു​ത​ൽ നാ​ലു വ​രെ), ഗ്രൂ​പ്​ സി (​അ​ഞ്ചാം ക്ലാ​സ് മു​ത​ൽ എ​ട്ടു വ​രെ), ഗ്രൂ​പ്​ ഡി (​ഒ​മ്പ​താം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ) എ​ന്നി​ങ്ങ​നെ​യാ​ണ് വി​ഭാ​ഗ​ങ്ങ​ൾ.

ആ​ദ്യ​ത്തെ ര​ണ്ടു ഗ്രൂ​പ്പു​ക​ൾ​ക്ക് ക്ര​യോ​ൺ​സും ക​ള​ർ​പെ​ൻ​സി​ലും ഗ്രൂ​പ്​ സി, ​ഡി എ​ന്നി​വ​ർ​ക്ക് വാ​ട്ട​ർ ക​ള​റും ഉ​പ​യോ​ഗി​ക്കാം. സാ​മ​ഗ്രി​ക​ൾ മ​ത്സ​രാ​ർ​ഥി​ക​ൾ ത​ന്നെ കൊ​ണ്ടു​വ​ര​ണം. വ​ര​ക്കാ​നു​ള്ള കാ​ൻ​വാ​സ് സം​ഘാ​ട​ക​ർ ന​ൽ​കും. ചി​ത്ര​ര​ച​ന കൂ​ടാ​തെ ഏ​ഴാം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ക്ലേ ​സ്ക​ൾ​പ്ച​ർ മ​ത്സ​ര​വും ര​ക്ഷി​താ​ക്ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന ഓ​പ​ൺ കാ​ൻ​വാ​സ് പെ​യി​ൻ​റി​ങ്ങും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഓ​പ​ൺ കാ​ൻ​വാ​സ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കും സ​മ്മാ​നം നേ​ടാ​ൻ അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും.

ഒ​ന്നാം സ​മ്മാ​നം നേ​ടു​ന്ന​വ​ർ​ക്ക് സ്വ​ർ​ണ​നാ​ണ​യം സ​മ്മാ​ന​മാ​യി ന​ൽ​കും. ര​ണ്ടും മൂ​ന്നും സ​മ്മാ​ന​ങ്ങ​ൾ​ക്ക്​ പു​റ​മെ 50 പേ​ർ​ക്ക് മെ​റി​റ്റ് പ്രൈ​സും മൊ​ത്തം മ​ത്സ​രാ​ർ​ഥി​ക​ളി​ലെ 10 ശ​ത​മാ​നം പേ​ർ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ന​ൽ​കും. www.kalakuwait.net എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ന​വം​ബ​ർ 12വ​രെ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. ഓ​ൺ​സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​നും ഉ​ണ്ടാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ kalakuwait@gmail.com എ​ന്ന ഇ-​മെ​യി​ൽ വ​ഴി​യും 97959072, 97219439, 97219833, എ​ന്നീ ന​മ്പ​റു​ക​ൾ വ​ഴി​യും ല​ഭി​ക്കും. കു​വൈ​ത്തി​ലെ പ്ര​മു​ഖ ആ​ർ​ട്ടി​സ്​​റ്റു​ക​ൾ മ​ത്സ​രം നി​യ​ന്ത്രി​ക്കും.
വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ക​ല(​ആ​ർ​ട്ട്) കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ മു​കേ​ഷ് വി.​പി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ശി​വ​കു​മാ​ർ, ട്ര​ഷ​റ​ർ കെ. ​ഹ​സ്സ​ൻ കോ​യ, പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജ​യ്സ​ൺ ജോ​സ​ഫ്, അ​മേ​രി​ക്ക​ൻ ടൂ​റി​സ്​​റ്റ​ർ പ്ര​തി​നി​ധി നൗ​ഫ​ൽ, സ​മീ​ർ. പി, ​സാം​കു​ട്ടി തോ​മ​സ്, അ​മ്പി​ളി രാ​കേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait-kuwait news-gulf news
News Summary - kuwait-kuwait news-gulf news
Next Story