അതിർത്തിയും കടന്ന്  കുതിച്ച് കുവൈത്ത് പണം

  • വി​ദേ​ശി​ക​ൾ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് പ​ണ​മ​യ​ക്കു​ന്ന​തി​ൽ വ​ൻ വ​ർ​ധ​ന 

  • ന​ട​പ്പു സാ​മ്പ​ത്തി​ക​വ​ര്‍ഷ​ത്തെ ആ​ദ്യ​പ​കു​തി​യി​ല്‍ 23 ശ​ത​മാ​നം വ​ര്‍ധ​ന

09:33 AM
13/09/2019

കു​വൈ​ത്ത് സി​റ്റി: സ്വ​ദേ​ശി​ക​ളേ​ക്കാ​ൾ ഏ​റെ വി​ദേ​ശി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന കു​വൈ​ത്തി​ൽ പ​ണം കൈ​മാ​റ്റ​ത്തി​ലും വ​ലി​യ വ​ർ​ധ​ന.  വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണ​ത്തി​ല്‍ വ​ർ​ധ​ന ക​ണ്ടെ​ത്തി​യ​താ​യു​ള്ള ക​ണ​ക്കു​ക​ൾ കു​വൈ​ത്ത് സെ​ന്‍ട്ര​ല്‍ ബാ​ങ്ക് പു​റ​ത്തു​വി​ട്ടു. 2019 ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ ആ​ദ്യ പ​കു​തി​യി​ല്‍ 23 ശ​ത​മാ​നം വ​ര്‍ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2018 ആ​ദ്യ പ​കു​തി​യി​ല്‍ ഏ​ഴ്​ ബി​ല്യ​ണ്‍ ആ​യി​രു​ന്ന​ത് 2019 ആ​ദ്യ പ​കു​തി ആ​കു​മ്പോ​ഴേ​ക്കും 8.6 ബി​ല്യ​ണ്‍ ആ​യി ഉ​യ​ർ​ന്ന​താ​യി ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. 2019 ആ​ദ്യ മൂ​ന്നു​മാ​സ​ത്തി​ല്‍ നാ​ലു ബി​ല്യ​ണ്‍ ആ​യി​രു​ന്ന​ത് ര​ണ്ടാ​മ​ത് ക്വാ​ര്‍ട്ട​റി​ല്‍ 4.6 ബി​ല്യ​ണ്‍ ആ​യി ഉ​യ​ര്‍ന്നു. അ​താ​യ​ത് 15 ശ​ത​മാ​നം വ​ര്‍ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. രാ​ജ്യ​ത്തെ മൊ​ത്തം ജ​ന​സം​ഖ്യ​യി​ല്‍ 70.5 ശ​ത​മാ​ന​വും വി​ദേ​ശി​ക​ളാ​ണ്.

രാ​ജ്യ​ത്തെ മൊ​ത്തം ജ​ന​സം​ഖ്യ 4.8 മി​ല്യ​നാ​ണ്. അ​തി​ല്‍ 3.4 മി​ല്യ​നും വി​ദേ​ശി​ക​ളാ​ണ്. ഇ​തി​ൽ 10 ല​ക്ഷ​ത്തി​ലേ​റെ​യു​ള്ള ഇ​ന്ത്യ​ക്കാ​രാ​ണ് മു​ന്‍പ​ന്തി​യി​ൽ. ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശ്, ഫി​ലി​പ്പീ​ന്‍സ്​ എ​ന്നീ ഏ​ഷ്യ​ന്‍ രാ​ജ്യ​ക്കാ​രും, ഈ​ജി​പ്ത്, ല​ബ​നാ​ന്‍ എ​ന്നീ അ​റ​ബ് രാ​ജ്യ​ക്കാ​രു​മാ​ണ് കൂ​ടു​ത​ല്‍ പ​ണം അ​യ​ക്കു​ന്ന​ത് എ​ന്നും റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. സേ​വ​ന മേ​ഖ​ല​യി​ലു​ൾ​പ്പെ​ടെ എ​ല്ലാ​രം​ഗ​ങ്ങ​ളി​ലും വി​ദേ​ശി​ക​ളു​ടെ മേ​ൽ​ക്കോ​യ്മ ത​ന്നെ​യു​ണ്ട്. ഇ​തേ​തു​ട​ർ​ന്ന് വി​ദേ​ശി​ക​ളു​ടെ വ​രു​മാ​ന​ത്തി​ന് നി​കു​തി ഇൗ​ടാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​ര​വ​ധി ത​വ​ണ ഉ​യ​ർ​ന്നു​കേ​ട്ടി​രു​ന്നു. കു​വൈ​ത്ത് പാ​ർ​ല​മ​​െൻറ് അം​ഗ​ങ്ങ​ളും ഇ​തേ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു. കു​വൈ​ത്ത് പാ​ര്‍ല​മ​​െൻറ് അം​ഗ​ങ്ങ​ളു​ടെ നി​ര്‍ദേ​ശം പ​ല ത​വ​ണ പാ​ര്‍ല​മ​​െൻറി​ൽ ച​ര്‍ച്ച​ക്ക് വ​ന്നെ​ങ്കി​ലും അ​ന്തി തീ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നി​ല്ല. 

Loading...
COMMENTS