Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസം​സം വെ​ള്ളം...

സം​സം വെ​ള്ളം വി​ൽ​പ​ന​ക്കു​വെ​ച്ച ക​ട​യു​ട​മ​യെ പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി

text_fields
bookmark_border
സം​സം വെ​ള്ളം വി​ൽ​പ​ന​ക്കു​വെ​ച്ച  ക​ട​യു​ട​മ​യെ പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി
cancel
camera_alt????? ??????? ???????????????????? ???????? ??????????? ??????????? ?????????????

കു​വൈ​ത്ത് സി​റ്റി: ഫ​ഹാ​ഹീ​ലി​ല്‍ സം​സം വെ​ള്ളം വി​ല്‍പ​ന​ക്കു​വെ​ച്ച ക​ട ഉ​ട​മ​യെ വാ​ണി​ജ്യ വ്യ​വ​സാ​യ വ​കു​പ്പ്​ പ്രോ​സി​ക്യൂ​ഷ​നെ ഏ​ൽ​പി​ച്ചു. ഫ​ഹാ​ഹീ​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ വാ​ണി​ജ്യ വ്യ​വ​സാ​യ വ​കു​പ്പ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​സം വെ​ള്ളം വി​ൽ​പ​ന​ക്കു​വെ​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. 200 മി.​മീ​റ്റ​ര്‍ പ്ലാ​സ്​​റ്റി​ക് കു​പ്പി​യി​ലാ​യി​രു​ന്നു സം​സം വെ​ള്ളം വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്.

കു​പ്പി​യു​ടെ പു​റം ഭാ​ഗ​ത്ത് സം​സം വെ​ള്ളം എ​ന്ന എ​ഴു​ത്തു​ള്ള സ്​​റ്റി​ക്ക​ര്‍ പ​തി​ച്ചി​രു​ന്നു. ക​ച്ച​വ​ട ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി സം​സം വെ​ള്ളം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തും വി​ല്‍പ​ന ന​ട​ത്തു​ന്ന​തും നി​യ​മ വി​രു​ദ്ധ​മാ​ണ്. ജ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​നാ​യി സം​സം വെ​ള്ളം രാ​ജ്യ​ത്തി​ലെ​ത്തി​ക്കു​ന്ന​തി​ല്‍ നി​യ​മ ത​ട​സ്സ​ങ്ങ​ളി​ല്ല. സം​സം വെ​ള്ളം വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ വാ​ണി​ജ്യ വ​കു​പ്പ്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story