Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

കാ​ഴ്ച​ശേ​ഷി​യി​ല്ലാ​ത്ത​വ​ർ​ക്കുള്ള ഖു​ര്‍ആ​ന്‍ പ​ക​ര്‍പ്പ് എ​ല്ലാ ലൈ​ബ്ര​റി​ക​ളി​ലും എ​ത്തി​ക്കും

text_fields
bookmark_border
കാ​ഴ്ച​ശേ​ഷി​യി​ല്ലാ​ത്ത​വ​ർ​ക്കുള്ള ഖു​ര്‍ആ​ന്‍ പ​ക​ര്‍പ്പ്  എ​ല്ലാ ലൈ​ബ്ര​റി​ക​ളി​ലും എ​ത്തി​ക്കും
cancel
camera_alt????????????? ?????????? ?????????? ??????????????? ???????????????????????????????????? ?????????????? ???????? ????????? ?????????????????????? ?????????????

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ജാ​ബി​ര്‍ മു​ബാ​റ​ക് അ​ല്‍ ഹ​മ​ദ് അ​സ്സ​ബാ​ഹ് രാ​ജ് യ​ത്തെ കാ​ഴ്ച​ശേ​ഷി​യി​ല്ലാ​ത്ത​വ​രു​ടെ സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ൻ​റ് ഫ​ഹ​ദ് സി​യാ​ഹ് അ​ബൂ ശൈ​ബ​യെ​യും സം​ഘ​ത്തെ​യും സൈ​ഫ് കൊ​ട്ടാ​ര​ത്തി​ല്‍ സ്വീ​ക​രി​ച്ചു. കാ​ഴ്ച​ശേ​ഷി ന​ഷ്​​ട​പ്പെ​ട്ട​വ​ര്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ചും വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും ച​ര്‍ച്ച ചെ​യ്ത​താ​യി അ​ല്‍റാ​യി റി​പ്പോ​ര്‍ട്ട്​ ചെ​യ്തു. കാ​ഴ്ച​യി​ല്ലാ​ത്ത​വ​ർ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന ഖു​ര്‍ആ​നി​െൻറ ആ​ദ്യ പ​ക​ര്‍പ്പ് സം​ഘ​ട​ന നേ​താ​ക്ക​ള്‍ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ കൈ​മാ​റി.

സം​ഘ​ട​ന ചെ​യ​ര്‍മാ​ന്‍ ഫാ​ഇ​സ് അ​ല്‍ ആ​സി​മി​യും മ​റ്റു പ്ര​മു​ഖ നേ​താ​ക്ക​ളും കൂ​ടി​ക്കാ​ഴ്ച​ക്കെ​ത്തി​യി​രു​ന്നു. കു​വൈ​ത്തി​ലെ ബ്ലൈ​ന്‍ഡ് സൊ​സൈ​റ്റി ന​ട​ത്തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​യും സ​ഹാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​യും പ്ര​ധാ​ന​മ​ന്ത്രി പോ​ത്സാ​ഹി​പ്പി​ക്കു​ക​യും കു​വൈ​ത്തി​ല്‍ അ​ച്ച​ടി​ച്ച ആ​ദ്യ ഖു​ര്‍ആ​ന്‍ പ​ക​ര്‍പ്പി​െൻറ പി​ന്നി​ലു​ള്ള പ​രി​ശ്ര​മ​ങ്ങ​ളെ അ​ദ്ദേ​ഹം എ​ടു​ത്തു പ​റ​യു​ക​യും ചെ​യ്തു. മാ​ത്ര​മ​ല്ല, പു​തു​താ​യി അ​ച്ച​ടി​ച്ച ഖു​ര്‍ആ​ന്‍ പ​ക​ര്‍പ്പ് രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ ലൈ​ബ്ര​റി​ക​ളി​ലും അ​റേ​ബ്യ​ന്‍, ഇ​സ്​​ലാ​മി​ക് രാ​ജ്യ​ങ്ങ​ളി​ല്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story