Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2019 3:58 PM IST Updated On
date_range 3 Sept 2019 3:58 PM ISTവിദേശി തൊഴിലാളികളുടെ അനിയന്ത്രിത കടന്നുവരവ് തടയാൻ നിയമം വരുന്നു
text_fieldsbookmark_border
കുവൈത്ത് സിറ്റി: ജനനനിരക്കിനേക്കാൾ കൂടുതലായുള്ള വിദേശി തൊഴിലാളികളുടെ അനിയന്ത്രിത കടന്നുവരവ് തടയാൻ പുതിയ നിയമനിർമാണത്തിന് കുവൈത്ത് പാർലമെൻറ് ഒരുങ്ങുന്നു. രാജ്യത്ത് നിലനിൽക്കുന്ന ജനസംഖ്യ അസുന്തലിതത്വം ഇല്ലാതാക്കാനും പടിപടിയായി വിദേശികളെ കുറക്കാനുമുള്ള നടപടികൾ സ്വീകരിച്ചിട്ടും ജനസംഖ്യാനുപാതികമായി വിദേശികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിർമാണത്തിന് നിർബന്ധിതമാകുന്നത്. ഒക്ടോബറിൽ ചേരുന്ന നാഷനൽ പാർലമെൻറിൽ ഇതുസംബന്ധിച്ച് പുതിയ നിയമം പാസാക്കാനാണ് സാധ്യത.
വിദേശി തൊഴിലാളികൾക്ക് േക്വാട്ട അനുവദിച്ച് നിശ്ചിത എണ്ണം ആളുകൾക്ക് മാത്രം നിയമനം നൽകുന്ന പുതിയ സംവിധാനമേർപ്പെടുത്താനാണ് നിയമം കൊണ്ടു ലക്ഷ്യമിടുന്നത്. സ്വദേശികളുടെ ജനസംഖ്യയുമായി താരതമ്യപെടുത്തി 25-30 ശതമാനം വിദേശികൾക്കുമാത്രം അനുമതി നൽകാനാണ് ഉദ്ദേശിക്കുന്നത്. വിദേശി തൊഴിലാളികളെയും ജീവനക്കാരെയും എളുപ്പത്തിൽ തിരിച്ചയക്കാനുള്ള കർശന നടപടി സ്വീകരിക്കുന്നപക്ഷം അത് മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിന് ഉലച്ചിൽ സംഭവിച്ചേക്കുമെന്ന ആശങ്കയെ തുടർന്നാണ് രാജ്യങ്ങൾക്ക് നിശ്ചിത േക്വാട്ട സംവിധാനമേർപ്പെടുത്താനുള്ള തീരുമാനമെന്നാണ് ഭരണനേതൃത്വവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.
രാജ്യത്തെ ജനസംഖ്യ 2020ൽ അഞ്ച് ദശലക്ഷം കടക്കുമെന്ന പഠനത്തിെൻറ പശ്ചാത്തലത്തിലാണ് വിദേശി നിയന്ത്രണം കർശനമാക്കാനുള്ള പുതിയ നിയമം നടപ്പാക്കാനിരിക്കുന്നത്. ആഗസ്റ്റ് 17ന് സിവില്‍ ഇന്‍ഫോര്‍മേഷന്‍ വകുപ്പു പ്രഖ്യാപിച്ച കണക്കനുസരിച്ചു രാജ്യത്തെ ജനസംഖ്യ 4,829,507 ആണ്.
ഇതില്‍ 1,419,385 സ്വദേശികളും 3,410,112 വിദേശികളുമാണ്. അഥവാ 29 ശതമാനം സ്വദേശികളും 71 ശതമാനം വിദേശികളുമാണ്. ഇപ്പോഴത്തെ വളർച്ചനിരക്ക് അനുസരിച്ച് 2020ല്‍ അഞ്ച് ദശലക്ഷത്തിലേക്കെത്തുമെന്നാണ് നിഗമനം. 1961ല്‍ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ വെറും മൂന്നു ലക്ഷം ജനങ്ങളായിരുന്നു രാജ്യത്തുണ്ടായിരുന്നത്.
അതില്‍ ഭൂരിപക്ഷവും സ്വദേശികളായിരുന്നു. 1975ല്‍ പത്തുലക്ഷമായി ജനസംഖ്യ ഉയരുകയും പിന്നീട് 13 വര്‍ഷത്തിനു ശേഷം 1988ല്‍ ജനസംഖ്യ രണ്ടു മില്യണായി. ഇറാഖ് അധിനിവേശത്തെ തുടര്‍ന്ന് 1.6 മില്യണ്‍ ജനങ്ങള്‍ കുറഞ്ഞതായും സിവില്‍ ഇൻഫര്മേഷെൻറ രേഖയിലുണ്ട്. 2010ല്‍ 30 ലക്ഷത്തിൽ എത്തുകയും ചെയ്തു. 2017ൽ ജനസംഖ്യ 40 ലക്ഷം പിന്നിട്ടു.
2020ലേക്കെത്തുമ്പോള്‍ ജനസംഖ്യ അഞ്ച് ദശലക്ഷമാകുമെന്നാണ് നിഗമനം. വെറും മൂന്നു വര്‍ഷം കൊണ്ടു രാജ്യത്ത് ജനസംഖ്യ പത്തുലക്ഷം കൂടുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജനന നിരക്കിനേക്കാൾ വിദേശികളായ അവിദഗ്ധ തൊഴിലാളികളുടെ അനിയന്ത്രിതമായ വരവ് ആണ് ജനസംഖ്യാ വർധനവിന് കാരണമാകുന്നത്. വിദേശി നിയമനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയും നിലവിലുള്ളവരെ പടിപടിയായി കുറച്ചുകൊണ്ടും രാജ്യത്തെ ജനസംഖ്യ കുറക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story