സ്വകാര്യവത്കരണത്തിന് എതിരല്ലെന്ന് എം.പിമാർ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ചില പൊതുമേഖല സ്ഥാപനങ്ങളിൽ സ്വകാര്യവത്കരണം ഏർപ്പെടുത ്തുന്നതിനെ എതിർക്കില്ലെന്ന പ്രഖ്യാപനവുമായി ഒരു കൂട്ടം എം.പിമാർ രംഗത്ത്. എന്നാൽ, നിയ ന്ത്രിതമായ വ്യവസ്ഥ പ്രകാരമുള്ള സർക്കാറിെൻറ ശക്തമായ മേൽനോട്ടം ഉറപ്പുവരുത്തണമെ ന്നും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ തുറക്കാനുള്ള നടപടികൾ വേണമെന്നും എം.പിമാർ ആവശ്യപ്പെട്ടു. സ്വകാര്യവത്കരണം സംബന്ധിച്ച സർക്കാർ നീക്കങ്ങൾക്ക് എതിരുനിൽക്കില്ലെന്നും കമ്പനികളെ കൃത്യമായ നിരീക്ഷണവിധേയമാക്കാനുള്ള സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കണമെന്നും ദുരുപയോഗം തടയാനും ജാഗ്രത വേണമെന്നും സഫ അൽഹഷം എം.പി വ്യക്തമാക്കി.
സേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും എം.പി കൂട്ടിച്ചേർത്തു. രാജ്യത്ത് ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയ വിഷയമാണ് സ്വകാര്യവത്കരണം. സ്വകാര്യവത്കരണത്തെ തുടർന്നുള്ള ഫലവും ആശാവഹമായിരുന്നില്ല. ഫലത്തിൽ സേവനമേഖലയിലെ പ്രവർത്തനങ്ങൾ മെച്ചപ്പെട്ടില്ലെന്ന് മാത്രമല്ല, വിലക്കയറ്റം കൂടുകയും ചെയ്തതാണ് അനുഭവം. രാജ്യത്ത് പതിനായിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സ്വകാര്യ മേഖലയിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നേരത്തെ സ്വകാര്യവത്കരണ നടപടികളിലേക്കു കടന്നത്. ഇതിനായി അഞ്ചുവർഷത്തെ കർമപദ്ധതിയും തയാറാക്കിയിരുന്നു. സ്വകാര്യ മേഖലയിൽ വ്യാപാരവും നിക്ഷേപവും വർധിപ്പിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുകയായിരുന്നു ഉദ്ദേശ്യം.
എല്ലാവർക്കും സർക്കാർ മേഖലയിൽ തൊഴിൽ നൽകുന്നത് പ്രയോഗികമല്ലാത്തതിനാൽ തൊഴിൽ മേഖലയിലേക്കു കടക്കാൻ തയാറായി നിൽക്കുന്ന പതിനായിരക്കണക്കിന് സ്വദേശികൾക്ക് തൊഴിലുറപ്പാക്കുക എന്നതും പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. സർക്കാറിെൻറ പൊതുചെലവ് കുറക്കുകയെന്നതും പ്രധാനമായിരുന്നു. രാജ്യത്തിെൻറ സാമ്പത്തിക വികസനത്തിനും സ്വകാര്യമേഖല ശക്തിപ്പെടേണ്ടത് ആവശ്യമാണെന്ന തിരിച്ചറിവിനെ തുടർന്നായിരുന്നു നടപടി. എന്നാൽ, ലക്ഷ്യത്തിലേക്കുള്ള പ്രയാണം എളുപ്പമായിരുന്നില്ലെന്ന തിരിച്ചറിവാണ് പിന്നീടുണ്ടായത്. സ്വകാര്യവത്കരണ വിഷയം വീണ്ടും ചൂടുപിടിച്ച പശ്ചാത്തലത്തിൽ ശക്തമായ എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. നീക്കത്തെ ഫലപ്രദമായി ചെറുക്കുമെന്ന് പ്രതിപക്ഷത്തെ എം.പി റിയാദ് അൽ അദസാനി വ്യക്തമാക്കിയിട്ടുണ്ട്. സേവനമേഖല സ്വകാര്യവത്കരിക്കുന്നതോടെ ജനങ്ങൾക്ക് അധികസാമ്പത്തിക ബാധ്യതയാണ് സർക്കാർ വരുത്തിത്തീർക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
