Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതാ​മ​സ...

താ​മ​സ കെ​ട്ടി​ട​ങ്ങ​ളു​ടെ ബേ​സ്‌​മെൻറു​ക​ൾ പാ​ർ​ക്കി​ങ്ങി​ന്​ മാ​റ്റി​വെ​ക്ക​ണ​മെ​ന്ന്​

text_fields
bookmark_border
താ​മ​സ കെ​ട്ടി​ട​ങ്ങ​ളു​ടെ ബേ​സ്‌​മെൻറു​ക​ൾ  പാ​ർ​ക്കി​ങ്ങി​ന്​ മാ​റ്റി​വെ​ക്ക​ണ​മെ​ന്ന്​
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ താ​മ​സ കെ​ട്ടി​ട​ങ്ങ​ളു​ടെ ബേ​സ്‌​മ​െൻറു​ക​ൾ വാ​ഹ​ന പാ​ർ​ക്കി​ങ്ങി​ന​ല ്ലാ​തെ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന്​ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ അ​ബ്​​ദു​ല്ല അ​ൽ റൂ​മി നി​ർ​ദേ​ശം സ​മ​ർ​പ്പി​ ച്ചു. ബു​ധ​നാ​ഴ്ച ചേ​രു​ന്ന മു​നി​സി​പ്പ​ൽ സാ​േ​ങ്ക​തി​ക സ​മി​തി യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം ച​ർ​ച്ച ചെ​യ്യും. താ​മ​സ​ക്കാ​ർ​ക്ക് പാ​ർ​ക്കി​ങ് സൗ​ക​ര്യ​മൊ​രു​ക്കേ​ണ്ട​ത് കെ​ട്ടി​ട ഉ​ട​മ​ക​ളു​ടെ ബാ​ധ്യ​ത​യാ​ണെ​ന്ന്​ അ​ബ്​​ദു​ല്ല അ​ൽ റൂ​മി പ​റ​ഞ്ഞു. രാ​ജ്യ​ത്തെ 80 ശ​ത​മാ​നം റെ​സി​ഡ​ൻ​ഷ്യ​ൽ അ​പ്പാ​ർ​ട്ട്മ​െൻറു​ക​ളു​ടെ​യും ബേ​സ്‌​മ​െൻറു​ക​ൾ പാ​ർ​ക്കി​ങ് ആ​വ​ശ്യ​ത്തി​ന​ല്ലാ​തെ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു എ​ന്ന്​ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് താ​മ​സ കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ ലൈ​സ​ൻ​സ് ല​ഭി​ക്കാ​ൻ കെ​ട്ടി​ട​ത്തി​​െൻറ ബേ​സ്മ​െൻറ്​ പാ​ർ​ക്കി​ങ്ങി​നാ​യി നീ​ക്കി​വെ​ക്ക​ണ​മെ​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി നി​ബ​ന്ധ​ന വെ​ച്ചി​രു​ന്നു.

ഇ​തു​ പാ​ലി​ക്കാ​തെ ബേ​സ്‌​മ​െൻറു​ക​ൾ മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് ക​ടു​ത്ത പി​ഴ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​റു​ടെ നി​ർ​ദേ​ശം. നി​ർ​ദേ​ശം മു​നി​സി​പ്പാ​ലി​റ്റി അം​ഗീ​ക​രി​ക്കു​ക​യും ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്​​താ​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന​യും ന​ട​പ​ടി​യും ഉ​ണ്ടാ​യേ​ക്കും. രാ​ജ്യ​ത്ത്​ വ​ലി​യൊ​രു വി​ഭാ​ഗം കെ​ട്ടി​ട​ങ്ങ​ളു​ടെ​യും ബേ​സ്​​മ​െൻറ്​ ചു​മ​ർ കെ​ട്ടി​ത്തി​രി​ച്ച്​ താ​മ​സി​ക്കാ​ൻ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം വാ​ട്ട​ർ ഗ​ൺ, വാ​ട്ട​ർ ബ​ലൂ​ണു​ക​ൾ എ​ന്നി​വ നി​രോ​ധി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് മ​ഹാ അ​ൽ ബ​ഗ്‌​ലി സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശ​വും മു​നി​സി​പ്പാ​ലി​റ്റി​യു​ടെ സാ​ങ്കേ​തി​ക സ​മി​തി ബു​ധ​നാ​ഴ്​​ച ച​ർ​ച്ച ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story