പണമടങ്ങിയ ബാഗ് തിരികെ നൽകി ടാക്സി ഡ്രൈവർ മാതൃകയായി
text_fieldsകുവൈത്ത് സിറ്റി: യാത്രക്കാരൻ മറന്നുവെച്ച പണമടങ്ങിയ ബാഗും രേഖകളും തിരികെ നൽകി ടാക ്സി ഡ്രൈവർ മാതൃകയായി. കൊട്ടാരക്കര വെളിയം സ്വദേശി ജയനാണ് 285 ദീനാറും വിലപ്പെട്ട രേഖക ളുമടങ്ങുന്ന ബാഗ് ഉടമയെ കണ്ടെത്തി തിരികെ നൽകി മാതൃകയായത്. സാൽമിയ ഗാർഡന് സമീപത്തുനിന്നും കയറി അൽ സീഫ്, മുവാസാത്ത്, അൽ അസ്നാ൯ എന്നീ ആശുപത്രിയിൽ പോവുകയും അസ്നാ൯ ടവറിൽ യാത്ര അവസാനിപ്പിക്കുകയും ചെയ്ത ഈജിപ്ഷ്യനായ ഷെരീഫ് മുഹമ്മദ് എന്ന യാത്രക്കാരനാണ് ഡ്രൈവറുടെ നന്മയിൽ പണവും രേഖകളും തിരികെ ലഭിച്ചത്.
യാത്രക്കാര൯ ഇറങ്ങി വാഹനം അൽപം മുന്നോട്ട് പോകുമ്പോൾ ബാഗ് ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടു. ഉടൻ തിരികെ പോയെങ്കിലും യാത്രക്കാരനെ കണ്ടെത്താ൯ കഴിഞ്ഞില്ല. തുടർന്ന് ബാഗ് ടാക്സിക്കാരുടെ കൂട്ടായ്മയായ ‘യാത്ര കുവൈത്തി’നെ ഏൽപിച്ചു. അവർ സിവിൽ െഎ.ഡി ഉപയോഗിച്ച് വിവിധ മണി എക്സ്ചേഞ്ചുകളിൽ അന്വേഷിച്ച് അവസാനം ബി.ഇ.സി എക്സ്ചേഞ്ചിൽനിന്ന് ഫോൺ നമ്പർ സംഘടിപ്പിക്കുകയായിരുന്നു. രാത്രി 12ന് സാൽമിയയിൽ എത്തിച്ചേർന്ന െഷരീഫിന് ജയനും സംഘടനാപ്രവർത്തകരും ചേർന്ന് ബാഗ് തിരികെ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
