ഇറാഖിലൂടെ പെട്രോളിയം പൈപ്പ്ലൈനിന് നീക്കം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തും ഖത്തറും ഇറാഖിലൂടെ പെട്രോളിയം പൈപ്പ്ലൈൻ സ്ഥാപിക്കാൻ പദ് ധതിയിടുന്നതായി റിപ്പോർട്ട്. തുർക്കി തുറമുഖത്തിലേക്ക് കുർദിസ്താൻ വഴി പെട്രോള ിയവും ഗ്യാസും എത്തിക്കാനാണ് നീക്കമെന്നും അതേസമയം ഇക്കാര്യത്തിൽ അന്തിമ തീരുമാനമായില്ലെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ ദിനപ്പത്രം റിപ്പോർട്ട് ചെയ്തു.
അമേരിക്കയുമായി സംഘർഷം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചാലുണ്ടാവുന്ന പ്രതിസന്ധി മുന്നിൽ കണ്ടാണ് കുവൈത്തിെൻറയും ഖത്തറിെൻറയും നീക്കം. ഇടുങ്ങിയതും തന്ത്രപ്രധാനവുമായ ജലപാതയാണ് ഹോർമുസ് കടലിടുക്ക്.
ഗൾഫിലുള്ള പെട്രോളിയം കയറ്റുമതി രാജ്യങ്ങൾക്ക് സമുദ്രത്തിലേക്ക് വഴിതുറക്കുന്ന കടൽമാർഗമാണിത്.
54 കിലോ മീറ്റർ (29 നോട്ടിക്കൽ മൈൽ) വരുന്ന ഇടുങ്ങിയ ഭാഗത്ത് തടസ്സം സൃഷ്ടിക്കാൻ അറ്റകൈക്ക് ഇറാൻ മുതിർന്നേക്കുമെന്ന ആശങ്ക ഗൾഫ് രാജ്യങ്ങൾക്കുണ്ട്. പ്രതിദിനം 18.5 ദശലക്ഷം ബാരൽ പെട്രോളിയവും ഗ്യാസും ഇതുവഴി കൊണ്ടുപോവുന്നുണ്ട്. ഹോർമുസിൽ ഇറാൻ പ്രതിബന്ധം സൃഷ്ടിച്ചാലും തങ്ങളുടെ മുഖ്യവരുമാനമായ പെട്രോളിയം കയറ്റുമതിക്ക് മുടക്കം വരാതിരിക്കാനാണ് കുവൈത്തിെൻറയും ഖത്തറിെൻറയും നിർണായക നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
