എണ്ണ മേഖലയിലെ 20,000 ജോലിക്കാരുടെ സർട്ടിഫിക്കറ്റ് പരിശോധിക്കും
text_fieldsകുവൈത്ത് സിറ്റി: പെട്രോളിയം മേഖലയിലെ 20,000 ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യത സർട്ടിഫ ിക്കറ്റുകൾ പരിശോധിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റാ യ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതിനായി പ്രത്യേക സമിതിയെ രൂപവത്കരിച്ചിട്ടുണ്ട്. ഉയർന്ന വിദ്യാഭ്യാസ യോഗ്യത നേടിയതിനു ശേഷം ജോലിയിൽ പുരോഗതി സ്വന്തമാക്കിയവരുടെ സർട്ടിഫിക്കറ്റ് പ്രത്യേകം പരിശോധിക്കും.
വ്യാജ സർട്ടിഫിക്കറ്റ് പിടികൂടുന്നതിനു വേണ്ടിയാണ് സമഗ്ര പരിശോധന നടത്തുന്നത്. കുറ്റക്കാരാണെന്നു കണ്ടെത്തുന്നവരെ നിയമനടപടികൾക്കായി പ്രോസിക്യൂഷന് കൈമാറുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. വിവിധ മന്ത്രാലയങ്ങളിലെയും സർക്കാർ വകുപ്പുകളിലെയും ജീവനക്കാരുടെ സർട്ടിഫിക്കറ്റ് പരിശോധന പുരോഗമിക്കുകയാണ്.
വിവിധ രാജ്യങ്ങളിലെ കുവൈത്ത് എംബസിയുടെ സഹകരണത്തോടെയാണ് അതത് രാജ്യങ്ങളിലെ സർവകലാശാലകളുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് പരിശോധന പുരോഗമിക്കുന്നത്. ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും യോഗ്യത കാണിച്ച് ജോലിക്ക് കയറിയവരുടെ രേഖകളാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത്. അടുത്ത ഘട്ടത്തിൽ ഡിപ്ലോമക്കാരുടെയും പരിശോധിക്കും. ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് പരിശോധനക്ക് എപിക് സിസ്റ്റംസ് കോർപറേഷൻ എന്ന അന്താരാഷ്ട്ര ഏജൻസിയെ ആരോഗ്യ മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
