സഹകരണ സംഘങ്ങള്‍ വിജയകരമെന്ന് പ്രധാനമന്ത്രി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സഹകരണ സംഘങ്ങൾക്ക് സ്ഥാപിത കാലം മുതല്‍ തന്നെ പൊതുജനങ് ങളുടെ ആവശ്യങ്ങള്‍ക്കായി മിതമായ നിരക്കില്‍ ഉപഭോക്ത വസ്തുക്കള്‍ വിതരണം ചെയ്യാന്‍ സാ ധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്സബാഹ് വ്യക്തമാക്കി. മിഷ്രിഫ് കോഒാപറേറ്റിവ് യൂനിയൻ ചെയര്മാന് അബ്ദുറഹ്മാന് അല്‍ ഖുദൈരിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക വികസനത്തിൽ വലിയ പങ്കുവഹിക്കാൻ സഹകരണ സംവിധാനങ്ങൾക്ക് കഴിയും. ഇൗ വലിയ ഉത്തരവാദിത്തം രാജ്യത്തെ ജംഇയ്യകൾ ഏറ്റെടുത്തിട്ടുണ്ടെന്നും മാനേജ്മെൻറ്, മാര്‍ക്കറ്റിങ് മേഖലകളിലും നവീകരണം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്തൃ സേവനത്തിൽ മിഷ്രിഫ് കോഒാപറേറ്റിവ് സൊസൈറ്റി കൈവരിച്ച നേട്ടങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
