നാഷനൽ എക്സ്ചേഞ്ച് കമ്പനി ഓൺകോസ്റ്റുമായി കൈകോർക്കുന്നു
text_fieldsകുവൈത്ത്സിറ്റി: ഓൺകോസ്റ്റ് കാഷ് ആൻഡ് കാരി ഉപഭോക്താക്കൾക്ക് നാഷനൽ എക്സ്ച േഞ്ച് മണി ട്രാൻസ്ഫർ കമ്പനി 50 ശതമാനം സർവിസ് ചാർജ് ഇളവ് നൽകും. ഇത് സംബന്ധിച്ച ധാരണപത്രം ഓൺകോസ്റ്റ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സാലിഹ് അൽ തുനൈബും നാഷനൽ എക്സ്ചേഞ്ച് കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ സബീഹ് അബ്ദുൽ ഹസനും ഒപ്പുവെച്ചു.
ഓൺകോസ്റ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഓൺകോസ്റ്റ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ രമേഷ് ആനന്ദദാസ്, മാർക്കറ്റിങ് മാനേജർ തലാൽ അൽ ഗർബലി, മാർക്കറ്റിങ് കോഓഡിനേറ്റർ റിക്കി സികുൻഹ എന്നിവരും നാഷനൽ എക്സ്ചേഞ്ച് കമ്പനിയെ പ്രതിനിധാനംചെയ്ത് ചീഫ് കൺസൽട്ടൻറ് ഒ.എൻ. നന്ദകുമാർ, ജനറൽ മാനേജർ സമീർ അബ്ദുൽ സത്താർ, കംപ്ലയൻസ് വിഭാഗം മേധാവി അഹ്മദ് ഗുനൈം എന്നിവരും പങ്കെടുത്തു. ധാരണപത്രമനുസരിച്ച് ഓൺകോസ്റ്റ് പ്രിവിലേജ് കാർഡ് ഉടമകൾക്ക് വിദേശേത്തക്ക് പണമയക്കുേമ്പാൾ സർവിസ് ചാർജ് അര ദീനാർ നൽകിയാൽ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
