Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

​വ്ര​ത​വി​ശു​ദ്ധി​യു​ടെ നി​റ​വി​ൽ പ്ര​വാ​സി​ക​ളു​ടെ ര​ക്ത​ദാ​നം

text_fields
bookmark_border
​വ്ര​ത​വി​ശു​ദ്ധി​യു​ടെ നി​റ​വി​ൽ  പ്ര​വാ​സി​ക​ളു​ടെ ര​ക്ത​ദാ​നം
cancel
camera_alt?????? ?????????? ?????? ?????????? ?????????? ?????????? ?????????? ????????????????????

കു​വൈ​ത്ത് സി​റ്റി: ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കു​വൈ​ത്ത് ചാ​പ്റ്റ​ർ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​​െൻറ പ​ങ്കാ​ള ി​ത്ത​ത്തോ​ടെ അ​ടി​യ​ന്ത​ര ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. റ​മ​ദാ​ൻ കാ​ല​ത്ത് ഉ​ണ്ടാ​കാ​നി​ട​ യു​ള്ള ര​ക്ത​ദാ​താ​ക്ക​ളു​ടെ ദൗ​ർ​ല​ഭ്യം ക​ണ​ക്കി​ലെ​ടു​ത്ത് കു​വൈ​ത്ത് സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​​െൻറ പ് ര​ത്യേ​ക അ​ഭ്യ​ർ​ഥ​ന​പ്ര​കാ​ര​മാ​ണ് അ​ബ്ബാ​സി​യ​യി​ലും മ​ഹ​ബു​ല​യി​ലും ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ബി.​ഡി.​കെ കു​വൈ​ത്ത് ടീം ​വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ട്ടാ​മ​ത്തെ ക്യാ​മ്പാ​ണി​ത്.

മേ​യ്​ 24ന്​ ​ജാ​ബി​രി​യ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ മ​റ്റൊ​രു ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​​െൻറ ഡോ​ക്ട​ർ​മാ​രും പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ നാ​ൽ​പ​തോ​ളം വ​രു​ന്ന മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ് രാ​ത്രി എ​ട്ടു മു​ത​ൽ 12 വ​രെ ന​ട​ത്തി​യ ക്യാ​മ്പു​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി ര​ണ്ടു കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി എ​ത്തി​യ​ത്. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​രു​നൂ​റി​ല​ധി​കം പേ​ർ ര​ക്ത​ദാ​നം ന​ട​ത്തി. യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ മാ​നേ​ജ​ർ അ​ഡ്വ. ജോ​ൺ തോ​മ​സ് ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ര​ക്ത​ദാ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​നാ​യി ത​യാ​റാ​ക്കി​യ ബി.​ഡി.​കെ കു​വൈ​ത്തി​​െൻറ വെ​ബ് സൈ​റ്റ്​ ഉ​ദ്ഘാ​ട​നം ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റം പ്ര​തി​നി​ധി ഡോ. ​ആ​ൻ​റ​ണി സെ​ബാ​സ്​​റ്റ്യ​ൻ ഡി​ക്രൂ​സ് നി​ർ​വ​ഹി​ച്ചു.

ര​ക്ത​ദാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ൾ, ര​ക്താ​വ​ശ്യ​ങ്ങ​ൾ പോ​സ്​​റ്റ്​ ചെ​യ്യാ​നു​ള്ള സൗ​ക​ര്യം, ര​ക്ത​ദാ​താ​ക്ക​ൾ​ക്ക് ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ വെ​ബ്സൈ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​സി​ഡ​ൻ​റ്​ ര​ഘു​ബാ​ൽ തെ​ങ്ങും​തു​ണ്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​സ്മി​ൻ സോ​യൂ​സ് സ്വാ​ഗ​ത​വും മ​നോ​ജ് മാ​വേ​ലി​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു. ആ​ർ.​ജെ. രാ​ജേ​ഷ്, ടി.​എം. ര​മേ​ശ​ൻ, പ്ര​വീ​ൺ എ​ന്നി​വ​ർ നേതൃത്വം ന​ൽകി. ജ​യ​കൃ​ഷ്ണ​ൻ, യ​മു​ന ര​ഘു​ബാ​ൽ, പ്ര​ശാ​ന്ത് കൊ​യി​ലാ​ണ്ടി, ശ​ര​ത് കാ​ട്ടൂ​ർ, സോ​യൂ​സ് ടോം ​ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​പ്പ​തോ​ളം സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി രാ​ത്രി വൈ​കി​യും പ്ര​വ​ർ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story